കോവിഡ് വ്യാപനം; പ്രഭാസിന്റെ 'രാധെ ശ്യാം' മാറ്റിവച്ചു
ഹൈദരാബാദ്: (www.kasargodvartha.com 05.01.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വമ്പന്‍ ബജറ്റില്‍ നിര്‍മിച്ച നിരവധി ചിത്രങ്ങളാണ് ഇതിനകം റിലീസ് മാറ്റിവച്ചത്. ഏറ്റവുമൊടുവിലിതാ പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രം 'രാധെ ശ്യാ'മിന്റെ റിലീസും മാറ്റിവച്ചിരിക്കുകയാണ്. ജനുവരി 14 നായിരുന്നു പൂജാ ഹെഗ്‌ഡേയും പ്രഭാസും പ്രധാന വേഷത്തിലെത്തുന്ന ചിത്രം റിലീസ് ചെയ്യാനിരുന്നത്.
ചിത്രത്തിന്റെ റിലീസ് നീട്ടാതെയിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്നും എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യമായിരിക്കുകയാണെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. 2022 ല്‍ ഏറെ പ്രതീക്ഷയര്‍പിച്ചിരുന്ന ചിത്രങ്ങളിലൊന്നാണ് രാധേ ശ്യാം. അതേസമയം പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയില്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഏറ്റവുമാദ്യം സിനിമാ തിയറ്ററുകള്‍ അടച്ചത് ഡെല്‍ഹിയിലാണ്. പിന്നാലെ ശാഹിദ് കപൂര്‍ നായകനായ ബോളിവുഡ് ചിത്രം ജേഴ്‌സി റിലീസ് മാറ്റി. രാജമൗലിയുടെ ആര്‍ആര്‍ആര്‍, അക്ഷയ് കുമാര്‍ നായകനാവുന്ന പൃഥ്വിരാജ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും പുതിയ സാഹചര്യം പരിഗണിച്ച് റിലീസ് നീട്ടിയിട്ടുണ്ട്.
Keywords: National, Top-Headlines, News, Cinema, Entertainment, COVID-19, Prabhas, Pooja Hegde, Radhe Shyam, Postponed, Covid; Prabhas and Pooja Hegde's Radhe Shyam postponed
< !- START disable copy paste -->