city-gold-ad-for-blogger

മതവിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പരാതി; നടി കങ്കണ റണാവത്തിനും സഹോദരി രങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

മുംബൈ: (www.kvartha.com 17.10.2020) ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോപോളിറ്റന്‍ കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ട്വീറ്റുകളിലൂടെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ മതവിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസ്. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് പരിശീലകനുമായ മുനവ്വര്‍ അലി സയിദ് എന്നയാളാണ് കങ്കണയ്ക്കും രംഗോലിക്കുമെതിരെ കോടതിയെ സമീപിച്ചത്. 

സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും കങ്കണ ശ്രമിച്ചുവെന്നും ഹര്‍ജിക്കാരന്റെ ആരോപണം. ജിസ്‌ട്രേറ്റ് ജായ്ഡു ഗുലേയാണ് കങ്കണക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 എ(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍), 295എ( മതവികാരം വ്രണപ്പെടുത്തല്‍), 124എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കങ്കണക്കെതിരെ കേസെടുക്കുക. സുശാന്ത് സിങിന്റെ മരണത്തിലും പാല്‍ഘറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തിലും കങ്കണയുടെ ട്വീറ്റുകള്‍ മതവിദ്വേഷം പരത്തുന്നതാണെന്നാണ് പരാതി. മുംബൈയെ കങ്കണ പാക് അധീന കശ്മീരുമായി താരതമ്യം ചെയ്തതും പരാതിയില്‍ സൂചിപ്പിച്ചു.

മതവിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പരാതി; നടി കങ്കണ റണാവത്തിനും സഹോദരി രങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Case, complaint, court, Court orders FIR against Kangana Ranaut, sister Rangoli Chandel

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia