city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാദം ഒഴിയാതെ മാണിക്യമലരായ പൂവീ; ഒമര്‍ ലുലുവിന് ഹൈദരബാദ് പോലീസിന്റെ നോട്ടീസ്

ഹൈദരബാദ്:(www.kasargodvartha.com 19/02/2018) വിവാദം ഒഴിയാതെ മാണിക്യമലരായ പൂവീ. ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ ലഭിച്ച പരാതിയില്‍ വിശദീകരണം തേടി ഹൈദരാബാദ് പൊലീസ് സംവിധായകന്‍ ഒമര്‍ ലുലുവിന് നോട്ടീസയച്ചു.

പാട്ടിന്റെ വരികള്‍ മുസ്ലിം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഒരു വിഭാഗമാളുകള്‍ നല്‍കിയ പരാതിയില്‍ വിശദീകരണം തേടിയാണ് ഹൈദരാബാദ് പൊലീസ് ഒമര്‍ ലുലുവിന് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിശദീകരണം തേടിയുള്ള നോട്ടീസ് തപാല്‍ വഴിയാണ് അയച്ചിരിക്കുന്നത്.

വിവാദം ഒഴിയാതെ മാണിക്യമലരായ പൂവീ; ഒമര്‍ ലുലുവിന് ഹൈദരബാദ് പോലീസിന്റെ നോട്ടീസ്

ഫെബ്രുവരി 14നാണ് പാട്ടിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി ലഭിച്ചത്. ഐപിസി സെക്ഷന്‍ 295എ, മതവികാരത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഹൈദരാബാദ് പൊലീസ് സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിആര്‍പിസി സെക്ഷന്‍ 160 പ്രകാരം പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഒമര്‍ ലുലുവിന് നോട്ടീസയച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ മറുപടി കേട്ട ശേഷം കേസ് തള്ളിക്കളയണമോ അതോ തുടര്‍നടപടികള്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനോടകം മൂന്ന് പരാതികളാണ് കേരളത്തിന് പുറത്ത് ഒരു അഡാറ് ലൗ എന്ന ചിത്രത്തിനെതിരായി പൊലീസിന് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദിലും മുംബൈയിലും ഉള്ള മുസ്ലിം സംഘടനകളില്‍പ്പെട്ട ചിലര്‍ പരാതി നല്‍കിയതിന് പുറമെ ഇപ്പോള്‍ മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനില്‍ പാട്ടിനെതിരെ ജന ജാഗരണ്‍ സമിതിയുടെ പരാതിയും ലഭിച്ചിട്ടുണ്ട്. സംവിധായകന്‍ ഒമര്‍ ലുലു, നായിക പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ എന്നിവര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത് എന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Police,Complaint, Cinema, Top-Headlines, Notice, contraversy of manikyamalaraya poovi; hyderabad police sent notice to omar lulu

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia