'അഭിനന്ദനങ്ങള്‍ ഇന്ത്യ, ഒരു മധ്യവര്‍ഗ കുടുംബത്തെ ഫലപ്രദമായി തകര്‍ത്തു'; മകനെ അറസ്റ്റ് ചെയ്തതില്‍ റിയയുടെ പിതാവ്
മുംബൈ: (www.kasargodvartha.com 06.09.2020) നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഷോവിക് ചക്രവര്‍ത്തിയെ (24) അറസ്റ്റ് ചെയ്തതിനെ അപലപിച്ച് പിതാവ് ലഫ്. കേണല്‍ ഇന്ദ്രജിത് ചക്രവര്‍ത്തി. 'അഭിനന്ദനങ്ങള്‍ ഇന്ത്യ. നിങ്ങള്‍ എന്റെ മകനെ അറസ്റ്റ് ചെയ്തു. അടുത്തത് എന്റെ മകളാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുശേഷം അടുത്തത് ആരാണെന്ന് എനിക്കറിയില്ല. നിങ്ങള്‍ ഒരു മധ്യവര്‍ഗ കുടുംബത്തെ ഫലപ്രദമായി തകര്‍ത്തു. നീതിക്കുവേണ്ടി എല്ലാം നീതീകരിക്കപ്പെടുന്നു. ജയ് ഹിന്ദ്' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരനാണ് ഷോവിക് ചക്രവര്‍ത്തി. നേരത്തെ കേസുമായി ബന്ധപ്പെട്ട് സിബിഐ ഇന്ദ്രജിത് ചക്രബര്‍ത്തിയേയും ചോദ്യം ചെയ്തിരുന്നു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കടത്ത് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഷൗവിക് ചക്രബര്‍ത്തിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ ഒമ്പത് വരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലാണ് ഷൗവിക് ചക്രബര്‍ത്തിയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയുമുള്ളത്. പത്തു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് ഷൗവിക് ചക്രബര്‍ത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, Actor, arrest, father, case, 'Congratulations India': Rhea Chakraborty's Father On Son Showik's Arrest