'തല്ലുമാല'യുടെ ലൊകേഷനില്‍ സംഘര്‍ഷം; നടന്‍ ഷൈന്‍ ടോം ചാക്കോ മര്‍ദിച്ചതായി ആരോപണം
Mar 8, 2022, 11:41 IST
എറണാകുളം: (www.kasargodvartha.com 08.03.2022) ടൊവിനോ തോമസ് നായകനാകുന്ന 'തല്ലുമാല' എന്ന ചിത്രത്തിലെ കളമശ്ശേരിയിലെ ലൊകേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ മര്‍ദിച്ചതായി ആരോപണമുണ്ട്. നിലവില്‍ സംഭവത്തെ കുറിച്ച് പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നടന്റെ മര്‍ദനത്തില്‍ പരിക്കേറ്റ ശമീര്‍ എന്നയാള്‍ ആശുപത്രിയിലാണെന്നാണ് വിവരം. കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

തുടര്‍ന്ന് ലോകേഷനിലേക്ക് എത്തിയ നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു നാട്ടുകാരനെ മര്‍ദിച്ചുവെന്നാണ് ആരോപിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗവുമായി സംസാരിച്ച് പ്രശ്നം രമ്യതയില്‍ പരിഹരിച്ചിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ജനവാസ മേഖലയിലേക്ക് ഇത്തരത്തിലുള്ള സിനിമ സെറ്റുകളില്‍ നിന്ന് മാലിന്യം തള്ളുന്നത് പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സിനിമ ലൊക്കേഷനിലേക്കെത്തുമ്പോള്‍ തങ്ങള്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ ലൊക്കേഷനില്‍ കയറി മര്‍ദിച്ചുവെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.
Keywords: Ernakulam, News, Kerala, Top-Headlines, Cinema, Entertainment, Attack, Actor, Complaint, Police, Conflict at 'Thallumala' location; Complaint against Actor Shine Tom Chacko.