പാട്ട് ഹിറ്റായതിന് പിന്നാലെ ഹൈദരബാദില്‍ പ്രിയ വാര്യര്‍ക്കെതിരെ പോലീസില്‍ പരാതി
Feb 14, 2018, 15:40 IST
ഹൈദരാബാദ്:(www.kasargodvartha.com 14/02/2018) ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോകശ്രദ്ധ നേടിയ പ്രിയ വാര്യര്‍ക്കെതിരെ ഹൈദരബാദില്‍ പൊലീസില്‍ പരാതി. ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനം മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കള്‍ ഫറൂഖ് നഗറിലെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗാനം മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്നാണ് ഇവരുടെ ആരോപണം.
പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതൊരു പ്രണയഗാനമാണെന്നും ഒരുതരത്തിലുള്ള വികാരങ്ങളെയും വൃണപ്പെടുത്തുന്നില്ലെന്നും സംവിധായകന്‍ ഒമര്‍ലുലു പറഞ്ഞു. എല്ലാ മതക്കാരും സമുദായക്കാരും ഈ ഗാനം ആസ്വദിക്കുന്നുണ്ട്, പാടുന്നുണ്ട്. എന്ത് സമ്മര്‍ദ്ദമുണ്ടായാലും ഗാനം ചിത്രത്തില്‍ നിന്നും ഒഴിവാക്കില്ലെന്നും ഒമര്‍ വ്യക്തമാക്കി. പ്രിയക്കെതിരെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്.
പിഎംഎ ജബ്ബാര്‍ 1978ലാണ് 'മാണിക്യമലരായ പൂവി' എന്ന ഗാനമെഴുതുന്നത്. അന്ന് കെ റഫീഖ് സംഗീത നല്‍കിയ ഗാനം 'ഒരു അഡാര്‍ ലൗ'വിനു വേണ്ടി ഷാന്‍ റഹ്മാന്‍ പുനരവതരിപ്പിക്കുമ്പോള്‍ വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Cinema, Entertainment, Complaint, Police, Trending, Complaint was filed against Priy Warrier in Hyderabad