നടി ശ്രീകലയുടെ വീട്ടില്‍ നിന്നും 15 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി
കണ്ണൂര്‍: (www.kasargodvartha.com 19.11.2021) സീരിയല്‍ നടി ശ്രീകല ശശിധരന്റെ വീട്ടില്‍ നിന്നും 15 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. കണ്ണൂര്‍ ചെറുകുന്നിലെ ശ്രീകലയുടെ സഹോദരിയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. അച്ഛനും സഹോദരിയും പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്.
വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷണസംഘം അകത്തെത്തിയതെന്നും പരാതിയില്‍ പറയുന്നു. വൈകിട്ട് നാലുമണിയോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അലമാര തുറന്ന് കിടക്കുന്നതായും തുണിത്തരങ്ങള്‍ വാരിവലിച്ചിട്ടതായും ശ്രദ്ധയില്‍പെട്ടു.
Keywords: Kannur, News, Kerala, Complaint, Cinema, Entertainment, Gold, Police, Robbery, Crime, Complaint that 15 sovereign gold stolen from house of actress Sreekala