city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളര്‍ ഓഫ് പാരഡൈസ് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 24/09/2014) കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ കീഴിലുള്ള മിഴി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ്ബ് ഹാളില്‍ ഇറാനിയന്‍ സിനിമയായ കളര്‍ ഓഫ് പാരഡൈസ് പ്രദര്‍ശിപ്പിച്ചു. തെഹ്‌റാനിലെ അന്ധവിദ്യാലയത്തില്‍ പഠിക്കുന്ന മുഹമ്മദ് എന്ന അന്ധവിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരില്‍ ഉളളില്‍ തട്ടുന്ന രീതിയിലായിരുന്നു.

മുഹമ്മദിനെ വിദ്യാലയത്തില്‍ നിന്നും വേനലവധിക്ക് അവന്റെ പിതാവ് വീട്ടിലേക്ക് കൊണ്ടുവരാന്‍ മടിക്കുന്നു. ഭാര്യ മരിച്ച അയാള്‍ വേറൊരു വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി മകനെ ഒഴിവാക്കാനായി അയാളുടെ പരിശ്രമത്തിന് മുഹമ്മദിന്റെ വല്യുമ്മ തടസം നില്‍ക്കുന്നു. അത് ഒരു നിമിത്തം പോലെ അയാള്‍ക്ക് വന്ന് ചേരുന്നു. മകനെ കുതിരയില്‍ ഇരുത്തി വരുന്നതിനിടയില്‍ കുത്തിയൊലിക്കുന്ന അരുവിക്ക് മുകളിലൂടെ ചെറിയ പാലത്തിലൂടെ കടക്കുമ്പോള്‍ പാലം തകര്‍ന്ന മുഹമ്മദും കുതിരയും കുത്തിയൊഴുക്കില്‍ പെടുന്നു.

മകനെ രക്ഷിക്കാന്‍ ചാടിയെങ്കിലും അയാള്‍ ഒഴുക്കില്‍ പെടുന്നു. ബോധം തെളിഞ്ഞപ്പോള്‍ പുഴയ്ക്കരികില്‍. മകനെ തേടിയപ്പോള്‍ അങ്ങകലെ കരയില്‍ വിറങ്ങലിച്ച മകന്റെ ശരീരം. കെട്ടി പിടിച്ച് അലമുറയിടുന്നതോടെ സിനിമയ്ക്ക് വിരാമമാവുന്നു. മജീദിമജീദി സംവിധാനം നിര്‍വഹിച്ച സിനിമ മനില, ഫ്രാന്‍സ്, മോണ്‍ട്രിയല്‍ മേളകളില്‍ അവാര്‍ഡ് നേടിയിരുന്നു.

കെ യു ഡബ്ല്യു ജെ സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മിഴി ഫിലിം സൊസൈറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിനോദ് പായം സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, വൈസ് പ്രസിഡന്റ് ടി എ ഷാഫി, മുഹമ്മദ് ഹാഷിം, സമീറലി, എസ് കെ അജയന്‍, രാജശേഖരന്‍, ജാബിര്‍ കുന്നില്‍, പ്രദീപ് നാരായണന്‍, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് സംസാരിച്ചു.

പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും.

കളര്‍ ഓഫ് പാരഡൈസ് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചു

Keywords: Kasaragod, Kerala, Press Club, Film, Cinema, Student, Story, Blind, Muhammed, Father, house, Wedding, Hourse, Son, Bridge, Majeeda Majeedi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia