യുവ താരനിര അണിനിരക്കുന്ന 'ജാന്‍എമനി'ന് ക്ലീന്‍ യൂ സെര്‍ടിഫികെറ്റ്; നവംബര്‍ 19ന് തീയേറ്ററുകളിലേക്ക്
കൊച്ചി: (www.kasargodvartha.com 11.11.2021) യുവ താരനിര അണിനിരക്കുന്ന പുതിയ ചിത്രം 'ജാന്‍എമനി'ന് ക്ലീന്‍ യൂ സെര്‍ടിഫികെറ്റ്. ചിത്രം നവംബര്‍ 19ന് തിയേറ്ററുകളിലെത്തും. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എന്റര്‍ടെയ്‌നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.
വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കാനഡയില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ബേസിലിന്റെ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന ഗാനത്തിന് കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന് ശേഷം പുറത്തിറങ്ങിയ ഫോടോഷൂട് പോസ്‌റ്റെറും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ജയരാജ്, രാജീവ് രവി, കെ യു മോഹനന്‍ എന്നിവരോടൊപ്പം സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ ചിദംബരം പ്രവര്‍ത്തിച്ചിട്ടുണ്ട്. വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സജിത്ത് കൂക്കല്‍, ഷോണ്‍ ആന്റണി എന്നിവര്‍ നിര്‍മാണ പങ്കാളികളാണ്.
Keywords: Kochi, News, Kerala, Certificates, Cinema, Entertainment, Top-Headlines, Theater, Clean U Certificate for new movie Janeman