Theatre | നീലേശ്വരം നഗരത്തില്‍ 3 സ്‌ക്രീനുകളുള്ള സിനിമാ തിയറ്റര്‍ സമുച്ചയം വരുന്നു; പദ്ധതി സ്ഥലം സന്ദര്‍ശിച്ച് ചലചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍
Mar 2, 2023, 19:39 IST
നീലേശ്വരം: (www.kasargodvartha.com) നഗരത്തില്‍ മൂന്ന് സ്‌ക്രീനുകളുള്ള സിനിമാ തിയറ്റര്‍ സമുച്ചയം സ്ഥാപിക്കുമെന്ന് സംസ്ഥാന ചലചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. നഗരസഭാ പരിധിയിലെ ചിറപ്പുറത്ത് തിയേറ്റര്‍ കെട്ടിട സമുച്ചയം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ നാല് തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന നീലേശ്വരത്ത് നിലവില്‍ ഒന്ന് പോലുമില്ല.
നഗരസഭാ പ്രദേശത്ത് ഒരു സിനിമാ തിയറ്റര്‍ യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ ഉടമസ്ഥതയില്‍ പേരോല്‍ വിലേജിലെ ചിറപ്പുറത്ത് 60 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് സംസ്ഥാന ചലചിത്ര വികസന കോര്‍പറേഷന് സര്‍കാര്‍ അനുമതിയോടെ പാട്ടത്തിന് വിട്ടുനല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ 2018ല്‍ തീരുമാനിച്ചിരുന്നു. തീയറ്റര്‍ വരുന്നതോടെ നീലേശ്വരത്തിന്റെ സാംസ്‌കാരിക രംഗത്ത് ഉണര്‍വ് പകരാനും തനതു വരുമാനം മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലചിത്ര വികസന കോര്‍പറേഷന്‍ ബോര്‍ഡംഗം ഷെറിന്‍, ആര്‍കിടെക്റ്റ് ടിഎം സിറിയക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത, വൈസ് ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി, മുന്‍ എംഎല്‍എ കെപി സതീഷ് ചന്ദ്രന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെപി ജയരാജന്‍, മുന്‍ പഞ്ചായത് പ്രസിഡണ്ട് കെവി ദാമോദരന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെപി രവീന്ദ്രന്‍, പി സുഭാഷ്, ടിപി ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, നഗരസഭാ സെക്രടറി കെ മനോജ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പിഎം സന്ധ്യ, രവീന്ദ്രന്‍ കൊടക്കാട്, ഒവി രവീന്ദ്രന്‍, പിവി സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Latest-News, Shaji N. Karun, Kerala, Kasaragod, Nileshwaram, Top-Headlines, Cinema, Film, Theater, Building, Cinema complex with 3 screens built up in Nileshwar.
< !- START disable copy paste -->