city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരിക്കെതിരേ ബോധവല്‍ക്കരണവുമായി സിനിമയൊരുങ്ങുന്നു; സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി നിര്‍വ്വഹിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.11.2018) യുവജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ സന്ദേശം നല്‍കാന്‍ സിനിമയൊരുങ്ങുന്നു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന എക്സൈസ്-വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ നിര്‍മിക്കുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചായ്യോത്ത് സ്‌കൂള്‍ പരിസരത്ത് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.

സിനിമയെ വാണിജ്യ-വിനോദോപാധിയായി മാത്രം സമീപിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ അതിന്റെ വൈജ്ഞാനികതലത്തെ കൂടി  പ്രയോജനപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളും യുവജനങ്ങളും ലഹരിമരുന്നുകള്‍ക്ക് അടിമപ്പെടുന്ന പ്രവണത കൂടിവരുന്നതായാണ് നിലവിലെ അനുഭവം. വളര്‍ന്നു വരുന്ന തലമുറയെ നേരായ വഴിയിലൂടെ കൈപിടിച്ചു വന്നാല്‍ മാത്രമേ നാളെ നല്ലൊരു പൗരസമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. യുവജനതയോട് സംവദിക്കാന്‍ ഏറ്റവും സ്വീകാര്യമായ മാധ്യമമാണ് സിനിമ. ജനങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന സിനിമയിലൂടെ തന്നെ ലഹരിക്കെതിരേ നടത്തുന്ന ആശയ സമരം അഭിനന്ദാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കനലെരിയും ബാല്യം എന്നുപേരിട്ടിരിക്കുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ചിത്രീകരിക്കും. നേരത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയ 'വിഷക്കാറ്റ്' എന്ന സിനിമ സംവിധാനം ചെയ്ത അജി കുട്ടമ്മാമന്‍ തന്നെയാണ് ഇതിന്റേയും കഥ-തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കേരളത്തിലുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശനം നടത്തി ജനങ്ങളിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുതെന്ന് അജി കുട്ടമ്മാമന്‍ പറഞ്ഞു.

ചടങ്ങില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാലന്‍ മുഖ്യാതിഥിയായിരുന്നു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലഹരിക്കെതിരേ ബോധവല്‍ക്കരണവുമായി സിനിമയൊരുങ്ങുന്നു; സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി നിര്‍വ്വഹിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Cinema, Top-Headlines, Awareness, Cinema against Drugs; Switch on by Minister
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia