ചിയാന്‍ വിക്രം ചിത്രം 'കദരം കൊണ്ടാന്റെ' ആദ്യ ഗാനം എത്തി
May 1, 2019, 12:48 IST
ചെന്നൈ: (www.kasargodvartha.com 01.05.2019) ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം 'കദരം കൊണ്ടാന്‍'ന്റെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. ശ്രുതി ഹാസനും ഷബീറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വിഡിയോയില്‍ ചിത്രത്തിന്റെ മേക്കിംഗ് ദൃശ്യങ്ങളും ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കാഴ്ചകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗിബ്രാന്‍ സംഗീതവും പ്രിയനും ഷബീറും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹാസനും ട്രൈഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനും ചേര്‍ന്നാണ് 'കദരം കൊണ്ടാന്‍' നിര്‍മിച്ചിരിക്കുന്നത്. രാജേഷ് സെല്‍വ കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ വിക്രമിനെ കൂടാതെ അക്ഷര ഹാസനും അബി ഹസനും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ശ്രീനിവാസ് ഗുത്ത ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പ്രേംനവാസാണ് ആര്‍ട്ട് ഡയറക്ടര്‍. മ്യൂസിക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Entertainment, Cinema, Film, Top-Headlines, Chiyaan Vikram's Kadaram Kondan's song is out
< !- START disable copy paste -->
Keywords: News, Entertainment, Cinema, Film, Top-Headlines, Chiyaan Vikram's Kadaram Kondan's song is out
< !- START disable copy paste -->