കുട്ടികളുടെ സിനിമ പ്രകാശനം ചെയ്തു
Mar 6, 2012, 10:30 IST
പ്രത്യക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സിനിമ പി.കരുണാകരന്‍ എം.പി പ്രകാശനം ചെയ്യുന്നു |
പി.കരുണാകരന്‍ എം.പി സിനിമ പ്രകാശനം ചെയ്തു. കേരളത്തില്‍ മാത്രമല്ല ലോകത്തിന് ശ്രദ്ധേയമായ ഇതിവൃത്തം ഇതിലുണ്ടെന്നും എന്‍ഡോസള്‍ഫാന്‍ മുക്ത ജില്ലയായി പ്രഖ്യാപിക്കേണ്ട കാസര്‍കോട് ജില്ലയ്ക്ക് സിനിമ ഒരു മുതല്‍ക്കൂട്ടാണ്. പ്രത്യേക പിരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ മാത്രം അഭിനയിക്കുന്ന ഒരു ചലചിത്രം ഇതാദ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത മുഖ്യ അതിഥിയായിരുന്നു. ജില്ലാപ്രോഗ്രാം ഓഫീസര്‍ എം.ഗംഗാധരന്‍, അനില്‍ നടക്കാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.വി.അനില്‍ കുമാര്‍ സ്വാഗതവും ലക്ഷമണന്‍ കൈപ്രത്ത് നന്ദിയും പറഞ്ഞു.
Keywords: Childrens, Cinema, Release, Kanhangad, Kasaragod