city-gold-ad-for-blogger

'ചേമ്പിന്റെ ചേലുള്ള'; മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലെ പുതിയ ഗാനമെത്തി

കൊച്ചി: (www.kasargodvartha.com 21.05.2021) മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലെ പുതിയ ഗാനമെത്തി. 'ചേമ്പിന്റെ ചേലുള്ള' എന്ന് ഗാനത്തിന്റെ ലിറികല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്. പ്രിയദര്‍ശന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റോണി റാഫേലാണ്. വിഷ്ണു രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

'ചേമ്പിന്റെ ചേലുള്ള'; മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലെ പുതിയ ഗാനമെത്തി

പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ മരാക്കാര്‍ മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനവും ലോക് ഡൗണും കാരണം റിലീസ് മാറ്റിവെച്ചിരുന്നു.


Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Song, Mohanlal, Chembinte Chelulla; New song from 'Marakkar Arabikadalinte Simham' released

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia