സുശാന്ത് സിങിന്റെ ആത്മഹത്യ കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
മുംബൈ: (www.kasargodvartha.com 19.08.2020) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ബിഹാര്‍ സര്‍ക്കാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലും സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതിലും തെറ്റില്ലെന്ന് കോടതി അറിയിച്ചു. കേസ് സിബിഐക്ക് വിടാന്‍ ക്രിമിനല്‍ നടപടി ചട്ടം 406 പ്രകാരം ബിഹാര്‍ സര്‍ക്കാരിന് അധികാരം ഉണ്ട് അധികാരം എന്ന് ജസ്റ്റിസ് ഋഷികേഷ് റോയ് വിധിച്ചു.
സുശാന്ത് സിങിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയെ പ്രതിയാക്കി ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സാധുവാണ് എന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടക്കം മുഴുവന്‍ കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസുകള്‍ മുബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ആവശ്യം കോടതി തള്ളി.
സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് കേസ് വഴിത്തിരിവിലെത്തിയത്. അന്വേഷണത്തിനായി മുംബൈയിലെത്തിയ പറ്റ്‌ന പൊലീസിനോട് സഹകരിക്കാന്‍ മുംബൈ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിക്കാനെത്തിയ പറ്റ്‌ന എസ്പിയെ നിര്‍ബന്ധിത ക്വാറന്റൈനില്‍ അയച്ചതും വിവാദമായി. പിന്നാലെയാണ് ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.