സിബിഐ 5 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രത്തിന് യു/എ സര്‍ടിഫികറ്റ്
Apr 18, 2022, 17:32 IST
കൊച്ചി: (www.kasargodvartha.com) സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സിബിഐ 5 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിബിഐ 5 ദ് ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിനാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമാണ് അണിയറക്കാര്‍ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന് യു/എ സര്‍ടിഫികറ്റ് ആണ്.
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തിന്റേതായി ഇതുവരെ എത്തിയ പ്രൊമോഷനല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരില്‍ 1988ലായിരുന്നു ചിത്രത്തിന്റെ ആദ്യ വരവ്. ചിത്രം ബോക്‌സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, CBI 5 release date announced.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, CBI 5 release date announced.