സിബിഐ 5 ദി ബ്രെയിന്‍: ആരാധകരുടെ കാത്തിരിപ്പിനിടെ ആ അറിയിപ്പുമായി മമ്മൂട്ടി രംഗത്തെത്തി
Apr 5, 2022, 13:15 IST
കൊച്ചി: (www.kasargodvartha.com 05.04.2022) സിബിഐ 5 ദി ബ്രെയിന്‍ എന്ന സിനിമ എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ടീസര്‍ എങ്കിലും കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നതിനിടെ അറിയിപ്പുമായി മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. ടീസറിനായി അധികം കാത്തിരിക്കേണ്ടെന്നും വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സിബിഐ അഞ്ചാം പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നുമാണ് താരം അറിയിച്ചത്.
കെ മധു സിനിമ സംവിധാനം ചെയ്യുന്ന ചിത്രം സ്വര്‍ഗചിത്രയാണ് നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്സ് ബിജോയ് മ്യൂസികും നിര്‍വഹിക്കും. മുന്‍ സേതുരാമയ്യര്‍ സിനിമകളിലെ താരങ്ങളില്‍ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപോര്‍ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍, പുതിയ റിപോര്‍ടുകള്‍ പ്രകാരം ചില സുപ്രധാന താരങ്ങള്‍ ഈ സിനിമയിലും ഉണ്ടാവുമെന്നാണ് വിവരം. ജഗതി ശ്രീകുമാര്‍, മുകേഷ്, സായ് കുമാര്‍, ആശാ ശരത്, സൗബിന്‍ ശാഹിര്‍, കനിഹ തുടങ്ങി വമ്പര്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, CBI 5 The Brain, Teaser, CBI 5 The Brain teaser coming soon.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, CBI 5 The Brain, Teaser, CBI 5 The Brain teaser coming soon.