city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Movie Set | 'മിന്നല്‍ മുരളി' സിനിമയ്ക്കായി നിര്‍മിച്ച സെറ്റ് തകര്‍ത്തെന്ന കേസ്; പ്രതിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: (www.kasargodvartha.com) 'മിന്നല്‍ മുരളി' സിനിമയ്ക്കിട്ട സിനിമ സെറ്റ് തകര്‍ത്തെന്ന കേസിലെ മുഖ്യ പ്രതിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രതീഷ് എന്ന കാര രതീഷിനെതിരെയാണ് നടപടിയെടുത്തത്. എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതിയായാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നടപടി. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തുനിയമം തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

Movie Set | 'മിന്നല്‍ മുരളി' സിനിമയ്ക്കായി നിര്‍മിച്ച സെറ്റ് തകര്‍ത്തെന്ന കേസ്; പ്രതിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

2020 മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നല്‍ മുരളി സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സെറ്റാണ് രതീഷും സംഘവും തകര്‍ത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Case, Jail, Case of smashing movie set for 'Minnal Murali'; Accused charged with kappa and imprisoned.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia