city-gold-ad-for-blogger

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കുമെതിരെ കേസ്

കൊച്ചി: (www.kasargodvartha.com 30.06.2017) ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായി കാക്കനാട് ജയിലില്‍ കഴിയുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്നാണ് കേസ്.

സഹതടവുകാരായ സനല്‍, വിപിന്‍ ലാല്‍, വിഷ്ണു, മഹേഷ്, ജിന്‍സന്‍, സനില്‍ കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഫോണ്‍ ജയിലിലെത്തിച്ച വിഷ്ണുവിനെതിരെ കേസ് എടുത്തിട്ടില്ല.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കുമെതിരെ കേസ്

കേസന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം ഇവരെ വിശദമായി ചോദ്യം ചെയ്യും. സഹതടവുകാരനും പീച്ചി സ്വദേശിയുമായ ജിന്‍സന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വിവരം പോലീസിന് ലഭിച്ചത്. ഈ ഫോണ്‍ ഉപയോഗിച്ചാണ് നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്തതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Keywords:  Kerala, news, Top-Headlines, Kochi, Molestation-attempt, Cinema, Attack, case, Police, Invesigation, Case against Pulsar Suni and jail mates on using mobile phone  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia