city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രേക്ഷകരെ ത്രിലടിപ്പിച്ച് കനേഡിയന്‍ ഡയറി തീയേറ്ററുകളില്‍ നിറഞ്ഞാടുന്നു; സംവിധായികയായുള്ള അരങ്ങേറ്റത്തിൽ തന്നെ കയ്യടി നേടി കാസർകോട് സ്വദേശിനി സീമ ശ്രീകുമാർ

കാസർകോട്: (www.kasargodvartha.com 13.12.2021) പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കനേഡിയന്‍ ഡയറി സിനിമ തീയറ്ററുകളില്‍ നിറഞ്ഞാടുന്നു. കാസർകോട് സ്വദേശിനി സീമ ശ്രീകുമാർ ആദ്യമായി സംവിധായികയാവുന്നു എന്ന പ്രത്യേകതയോടെ എത്തിയ സിനിമ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
 
പ്രേക്ഷകരെ ത്രിലടിപ്പിച്ച് കനേഡിയന്‍ ഡയറി തീയേറ്ററുകളില്‍ നിറഞ്ഞാടുന്നു; സംവിധായികയായുള്ള അരങ്ങേറ്റത്തിൽ തന്നെ കയ്യടി നേടി കാസർകോട് സ്വദേശിനി സീമ ശ്രീകുമാർ

80 ശതമാനത്തോളം കാനഡയില്‍ തന്നെ ചിത്രീകരിച്ച ആദ്യ മലയാള സിനിമ കൂടിയാണിത്. കുറച്ചു ഭാഗങ്ങൾ കാഞ്ഞങ്ങാട് നിന്നാണ് ചിത്രീകരിച്ചത്. നിരവധി പുതുമുഖ താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കുന്നു. പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാനഡയിലെത്തിയ നായികയെ കാണാതാവുന്നതോടെ നായകന്‍ നടത്തുന്ന അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മുന്‍നിര്‍ത്തി ഉദ്വേഗഭരിതമായ ഒരു റൊമാന്റിക് സൈകോ ത്രിലര്‍ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്.

മലയാളത്തിന്റെ മഹാകവി പി കുഞ്ഞിരാമൻ നായരുടെ കൊച്ചുമകളാണ് മാധ്യമപ്രവർത്തക കൂടിയായ സീമ. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ശിവകുമാർ - രാധ ശിവകുമാർ ദമ്പതികളുടെ മകളാണ്. 2002 മുതൽ കാനഡയിലാണ് സ്ഥിരതാമസം. കാനഡയിൽ നിന്ന് തന്നെയാണ് ഇവർ സിനിമാ നിർമാണത്തിൽ പരിശീലനം നേടിയത്. ടൊറന്റോയിലെ മലയാളം ചാനലായ മലയാള മയൂരം ടിവിയുടെ റീജിയനൽ മാനജരാണ് സീമ. മയൂരം ടിവിയിൽ തന്നെ ജോലി ചെയ്യുന്ന ഭര്‍ത്താവ് എം വി ശ്രീകുമാറും കാനഡയിൽ നിന്ന് സിനിമാറ്റോഗ്രാഫി പൂര്‍ത്തീകരിച്ചിരുന്നു..

കനേഡിയൻ ഡയറിക്ക് സീമ തന്നെ കഥയും, തിരക്കഥയും, സംഭാഷണവും , സംവിധാനവും നിര്‍വഹിച്ചപ്പോള്‍ ഭര്‍ത്താവ് ശ്രീകുമാറാണ് നിര്‍മാണവും ഛായാഗ്രഹണവും ഒരുക്കിയത്. നടനും സംവിധായകനുമായ രൺജി പണിക്കർ ഒക്ടോബർ 14 ന് തന്റെ ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക് ടീസർ പുറത്തിറക്കി.

ശിവകുമാർ വാരിക്കരയുടെയും ശ്രീതിയുടെയും വരികൾക്ക് സംഗീത സംവിധായകൻ കെ എ ലത്വീഫാണ് ഈണം പകർന്നിരിക്കുന്നത്. പിന്നണി ഗായകരായ ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, വെങ്കി അയ്യര്‍, കിരണ്‍ കൃഷ്ണന്‍, രാഹുല്‍ കൃഷ്ണന്‍, മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖില്‍ കവലയൂര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്സിക്യൂടീവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര, അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരന്‍ എം ബി, സൗൻഡ് എഫക്ട്- ധനുഷ് നായനാര്‍, എഡിറ്റിങ് - വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍ ജെ എസ്.


Keywords: News, Kerala, Kasaragod, Film, Theater, Cinema, Malayalam, Kanhangad, Journalists, Canadian Diary, Canadian Diary movie running successfully in theatres.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia