city-gold-ad-for-blogger

ചേച്ചിയുടെ വരികള്‍ക്ക് സംഗീതം നല്‍കി അനുജന്‍, നമസ്‌തേ ഇന്ത്യയിലെ വീഡിയോ സോംഗ് തരംഗമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 16/04/2018) ചേച്ചിയുടെ വരികള്‍ക്ക് സംഗീതം നല്‍കി അനുജന്‍, നമസ്‌തേ ഇന്ത്യയിലെ വീഡിയോ സോംഗ് തരംഗമാകുന്നു. കാസര്‍കോട് നുള്ളിപാടി ചെന്നിക്കരയിലെ സഹോദരങ്ങളാണ് മലയാള സിനിമയുടെ ഭാഗമായി മാറിയിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ശ്യാം ജെറിലിന്റെ ഭാര്യ ഗ്രീഷ്മയാണ് നമസ്‌തേ ഇന്ത്യയിലെ ഗാനത്തിന് രചന നിര്‍വഹിച്ചത്. ഗ്രീഷ്മയുടെ സഹോദരന്‍ അപ്പു എന്ന അഖില്‍ രാജാണ് ഗ്രീഷ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത്.
ഷാജി കൈലാസിന്റെ സഹസംവിധായകനായിരുന്ന അജയ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത് കാസര്‍കോട് സ്വദേശിയായ വിഷ്ണുവാണ്. ഡല്‍ഹിയിലും താജ്മഹലിലുമായാണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. കളമൊഴിയേ കനിമലരേ എന്ന് തുടങ്ങുന്ന ഗാനം ഞായറാഴ്ച്ചയാണ് യൂടൂബില്‍ റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ ഗാനം തരംഗമായിരിക്കുന്നത്.

ചേച്ചിയുടെ വരികള്‍ക്ക് സംഗീതം നല്‍കി അനുജന്‍, നമസ്‌തേ ഇന്ത്യയിലെ വീഡിയോ സോംഗ് തരംഗമാകുന്നു


ചിത്രത്തില്‍ ടൈറ്റില്‍ സോംഗ് ഉള്‍പ്പെടെ മൂന്ന് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിക്കുന്നത്. തമിഴിലാണ് ടൈറ്റില്‍ സോംഗ്. മറ്റു രണ്ട് ഗാനങ്ങളും എഴുതിയത് ഗ്രീഷ്മ തന്നെയാണ്. ഇതു കൂടാതെ ഇംഗ്ലീഷിലും രാജസ്ഥാന്‍ ഭാഷയിലും രണ്ട് സോംഗുകള്‍ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. പ്രണയം മുഖ്യ വിഷയമായിട്ടുള്ള ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് നടിയായ റഷ്യന്‍ സുന്ദരി എലീനയാണ്. ചെന്നിക്കരയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ടി കെ രാജശേഖരന്റെയും അംഗന്‍വാടി ടീച്ചര്‍ ഗായത്രി ദേവിയുടെയും മക്കളാണ് ഗ്രീഷ്മയും അഖില്‍ രാജും.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Cinema, Entertainment, Video, Social-Media, Brother composed music for his sister 

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia