മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി അറസ്റ്റില്‍
മുംബൈ: (www.kasargodvartha.com 29.08.2021) മയക്കുമരുന്ന് കേസില്‍ പ്രമുഖ ബോളിവുഡ് നടന്‍ അര്‍മാന്‍ കോലിയെ എന്‍സിബി (നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍മാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയതായാണ് എന്‍സിബി അറിയിച്ചത്.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരോധിക്കപ്പെട്ട ലഹരിമരുന്നുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്താനായി എന്‍സിബി 'റോളിംഗ് തണ്ടര്‍' എന്ന പേരില്‍ ഓപറേഷന്‍ ആരംഭിച്ചിരുന്നു. നേരത്തെ പ്രധാന മയക്കുമരുന്ന് ഇടപാട് കണ്ണിയായ അജയ് രാജു സിങിനെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് അന്വേഷണം അര്‍മാനിലെത്തിയത്.
എണ്‍പതുകളിലാണ് അര്‍മാന്‍ കോലി ബാലതാരമായി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് എല്‍ഒസി: കാര്‍ഗില്‍, ദുഷ്മന്‍ കെ ഖൂന്‍ പാനി ഹ, പ്രേം രത്തന്‍ ധന്‍ പായോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹിന്ദി ബിഗ് ബോസ് സീസണ്‍ 7ല്‍ മത്സരാര്‍ഥിയായിരുന്നു.
Keywords: Mumbai, News, National, Top-Headlines, Arrest, Cinema, Entertainment, Crime, Bollywood actor Armaan Kohli arrested in drugs case