city-gold-ad-for-blogger

ബ്ലെസി-പൃഥ്വിരാജ് ചിത്രം ആട് ജീവിതം മാര്‍ച്ച് ഒന്നിന് ആരംഭിക്കും

കൊച്ചി:(www.kasargodvartha.com 26/02/2018) സംവിധായകന്‍ ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി ബെന്യാമിന്റെ പ്രശസ്ത കൃതി ആട് ജീവിതം ആസ്പദമാക്കി സിനിമയൊരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മാസങ്ങളായി പ്രചരിക്കുന്നതാണ്. ആട് ജിവിതത്തിലെ നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജിന് പകരം മറ്റു ചില അഭിനേതാക്കളുടെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ചിത്രികരണം മാര്‍ച്ച് ഒന്നിന് തിരുവല്ലയില്‍ തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമായ ആട് ജീവിതം പൃഥ്വിരാജ് ഉപേഷിച്ചു എന്നുള്ള വാര്‍ത്തകള്‍ വന്നിരിന്നുവെങ്കിലും പൃഥ്വിരാജ് നേരത്തെ തന്നെ അത് നിഷേധിച്ചിരുന്നു. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രം ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് വെല്ലുവിളി നിറഞ്ഞതുമാവുമെന്നും ആട് ജീവിതമെന്ന സിനിമ താന്‍ ഒരുപാടു ആഗ്രഹിക്കുന്നതാണെന്നും പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കളിമണ്ണ് എന്ന സിനിമക്ക് ശേഷം എത്തുന്ന ബ്ലെസിയുടെ എട്ടാമത്തെ ചിത്രമാണ് ആട് ജീവിതം. ആദ്യമായാണ് പൃഥ്വിരാജും ബ്ലെസിയും ഒന്നിക്കുന്നത്.

ബ്ലെസി-പൃഥ്വിരാജ് ചിത്രം ആട് ജീവിതം മാര്‍ച്ച് ഒന്നിന് ആരംഭിക്കും

ആട് ജീവിതത്തില്‍ നജീബായി പൃഥ്വിരാജ് എത്തും. അമല പോള്‍ ആണ് നായിക. കെയു മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ആട് ജീവിതത്തിന്റെ തിരക്കഥയും സംവിധായകന്‍ ബ്ലെസി തന്നെ നിര്‍വഹിക്കുന്നു. തിരുവല്ല, ഒമാന്‍, രാജസ്ഥാന്‍, തുടങ്ങിയ സ്ഥലങ്ങളാവും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. വിഷ്വല്‍ റൊമാന്‍സ് എന്ന സംവിധായകന്‍ ബ്ലെസിയുടെ സിനിമ കമ്ബനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment, Prithwiraj, Blesy, Aadu jeevitham,Blessy-Prithviraj's film will commence on March 1

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia