city-gold-ad-for-blogger

പോളിങ് ബൂതിലേക്ക് നടി ശ്രുതി ഹാസന്‍ അതിക്രമിച്ചു കയറിയെന്ന പരാതിയുമായി ബിജെപി; ക്രിമിനല്‍ കേസെടുക്കണമെന്നും ആവശ്യം

ചെന്നൈ: (www.kasargodvartha.com 07.04.2021) മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി. കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ ഹാസനൊപ്പം പോളിങ് ബൂതിലേക്ക് നടി അതിക്രമിച്ചു കയറിയതായാണ് പരാതി. ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു.

വോടെടുപ്പ് ദിനമായ ചൊവാഴ്ച മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നിവര്‍ക്കൊപ്പം കമല്‍ ഹാസന്‍ താന്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്തില്‍ എത്തിയിരുന്നു. ചെന്നൈയില്‍ വോട് രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭയില്‍ മത്സരിക്കുന്ന മണ്ഡലമായ കോയമ്പത്തൂര്‍ സൗത്തിലേക്ക് കമല്‍ഹാസനെത്തിയത്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡണ്ട് വാനതി ശ്രീനിവാസന്‍, കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് മയൂര ജയകുമാര്‍ എന്നിവരാണ് കമലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

പോളിങ് ബൂതിലേക്ക് നടി ശ്രുതി ഹാസന്‍ അതിക്രമിച്ചു കയറിയെന്ന പരാതിയുമായി ബിജെപി; ക്രിമിനല്‍ കേസെടുക്കണമെന്നും ആവശ്യം

Keywords:  Chennai, News, National, Cinema, Entertainment, Election, Tamil Nadu-Election-2021, Top-Headlines, BJP, Politics, BJP seeks criminal case against Kamal Haasan's daughter Shruti for 'trespassing into polling booth'

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia