Movies | സിനിമകള്‍ ഒന്നിച്ച്, അഭിപ്രായം മികച്ചതും; വിസ്മയിപ്പിച്ച് കാസര്‍കോട്ടെ ഈ അച്ഛനും മകളും
Feb 26, 2023, 18:57 IST
-അബൂ ത്വാഈ
(www.kasargodvartha.com) ഈ കഴിഞ്ഞ ഫെബ്രുവരി 17, സാംസ്‌കാരിക കാസര്‍കോടിന് ഏറെ അഭിമാനിക്കാവുന്ന ഒരു ദിവസമായിരുന്നു. മലയാള സിനിമയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്ടുകാരനായ നാരായണനും അദ്ദേഹത്തിന്റെ മകള്‍ അനഘയും അഭിനയിച്ച രണ്ടു സിനിമകള്‍ വെവ്വേറെയായി കേരളത്തിലെ തീയേറ്ററുകളില്‍ റിലീസ് ആയത് അന്നേ ദിവസമാണ്. ആദിത്യ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന 'എങ്കിലും ചന്ദ്രികേയും ' ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ വാപ്പി' യും ആണ് സിനിമകള്‍.
'ഡിയര്‍ വാപ്പി' യില്‍ അനഘ നായികയാണ്. 'എങ്കിലും ചന്ദ്രികേയില്‍ ' നാരായണന്‍ സുരാജ്‌നോടൊപ്പം സഹനടനായി പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിക്കുന്നു. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചു കൊണ്ടാണ് രണ്ടുപേരും സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും നാഷണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്ത 'തിങ്കളാഴ്ച നിശ്ചയത്തില്‍' മകള്‍ അനഘ നായികയായിരുന്നു. നാരായണന്‍ 'ഔക്കര്‍ച്ച' എന്ന കഥാപാത്രമായി വന്ന് ശ്രദ്ധേയനാവുകയും ചെയ്തു.
ജീവിത പരിസരങ്ങളെയും സംഭവങ്ങളെയും അനസ്യൂതം വീക്ഷിച്ചുകൊണ്ടും കലാപരമായി വിലയിരുത്തിക്കൊണ്ടും മുന്നോട്ടു നീങ്ങിയ നാരായണന്റെ കലാസ്വപ്നങ്ങള്‍ പൂവണിയുന്നത് 56-ാമത്തെ വയസിലാണ് - ക്യാമ്പസില്‍ വച്ച് മുറിഞ്ഞുപോയ നാടക സ്വപ്നങ്ങള്‍ 'നോട്ടം' എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ട് വീണ്ടും പൂവണിയുകയായിരുന്നു. അതിനിടെ നാരായണന്റെ ശ്രമഫലമായി കാഞ്ഞങ്ങാട് കേന്ദ്രമാക്കിക്കൊണ്ട് രാഷ്ട്രീയവും മറ്റുമായ ഭിന്നതകള്‍ക്കതീതമായി കലക്കുവേണ്ടി മാത്രം നിലകൊണ്ട ആര്‍ട്ട് ഫോറം എന്ന സംഘടന രൂപപ്പെട്ടു വന്നിരുന്നു.
തുടര്‍ന്നു തീയറ്റര്‍ ഗ്രൂപ്പിന്റെ 'പുലികേശി' യില്‍ അഭിനയിച്ചു - ഇതിനകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനവധി സ്റ്റേജുകളില്‍ അവതരിപ്പിച്ച നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ഒരു നാടകമാണ് പുലികേശി.
പിന്നീടാണ് അദ്ദേഹം തിങ്കളാഴ്ച നിശ്ചയം സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. കാഞ്ഞങ്ങാട്ടുകാരുടെ ഭാഷയില്‍ കഥ പറയുന്ന ആ പടത്തില്‍ മെമ്പര്‍ ഔക്കര്‍ച്ചയായി നാരായണന്‍ തിളങ്ങിനിന്നു. തുടര്‍ന്ന് സിനിമകളില്‍ അനവധി സന്ദര്‍ഭങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം റിലീസ് ആയ പടമാണ് 'എങ്കിലും ചന്ദ്രികേ'.
സംസ്ഥാന യുവജനോത്സവങ്ങളില്‍ അഭിനയപ്രതിഭയായി തിളങ്ങിയിരുന്ന ചേച്ചി അമൃതയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് കുരുന്നു പ്രായത്തില്‍ തന്നെ, മൂന്നാം തരത്തില്‍ പഠിക്കുമ്പോള്‍, അഭിനയ പ്രതിഭ തെളിയിച്ചു തുടങ്ങിയ അനഘ പിന്നീടങ്ങോട്ട് സംസ്ഥാന കലോത്സവങ്ങളിലൊക്കെ അഭിനയ മികവുകൊണ്ട് തിളങ്ങി നില്‍ക്കുകയായിരുന്നു. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ എന്‍ ശശിധരന്‍ രചിച്ചു ശരത് രേവതി സംവിധാനം ചെയ്ത 'നെയ്ത്തുകാരന്‍' എന്ന പ്രശസ്തമായ നാടകത്തില്‍ അപ്പ മേസ്തിരിയുടെ കൊച്ചുമകളായി നാടക വേദിയിലെത്തി. നീലേശ്വരം സെക്കുലര്‍ തിയേറ്റര്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആയി അവതരിപ്പിച്ച പ്രശസ്തമായ ഒരു നാടകമായിരുന്നു അത്.
പിന്നീട് സംഗീത നാടക അക്കാദമിയുടെ മത്സരനാടക വിഭാഗത്തിലെ ഗബ്രിയേല്‍ മാര്‍ക്കേസിന്റെ ' ഇന്നസെന്റ് എറന്ററാ' - 'എറന്ററാ ഒരു രാജ്യമാണ്' എന്ന നാടകത്തില്‍ എറന്ററായായി അഭിനയിച്ചു. ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിയ ഒരു കഥാപാത്രമായിരുന്നു അത്. 'നോട്ടം' എന്ന അനഘ അഭിനയിച്ച തെരുവുനാടകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ദേശീയ അവാര്‍ഡ് അടക്കം നേടിയ തിങ്കളാഴ്ച നിശ്ചയം സിനിമയില്‍ നായികയായി മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി.
അതിനുശേഷം 'വാശി' 'ആനന്ദം പരമാനന്ദം' തുടങ്ങിയ പടങ്ങളിലും ഇപ്പോള്‍ 'ഡിയര്‍ വാപ്പി' യിലും അഭിനയിച്ചു കൊണ്ട് തന്റെ അഭിനയ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്ന് ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദമെടുത്ത അനഘ സിനിമ തന്റെ കരിയറായി തിരഞ്ഞെടുക്കുകയും ഇതിനകം തിരക്കുള്ള നടിയായി മാറുകയും ചെയ്തു.

ഒരു ജന്മം മുഴുവന്‍ കലയോടുള്ള അടങ്ങാത്ത അഭിനവേശവും സ്വപ്നവും മനസ്സില്‍ കൊണ്ടുനടന്ന നാരായണന്‍ എന്ന കലാകാരന്റെ ജീവിതത്തിന്റെ സായന്തനത്തില്‍ നേടിയ സ്വപ്നസാഫല്യമായിരുന്നു തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ മെമ്പര്‍ ഔക്കര്‍ച്ച. സി നാരായണന്‍ തൊഴില്‍ കൊണ്ട് ഒരു വസ്ത്ര വ്യാപാരിയാണ്. സി കുഞ്ഞിരാമന്‍ എന്ന കാഞ്ഞങ്ങാട് പട്ടണത്തിലെ പഴയകാല വസ്ത്ര വ്യാപാരിയുടെ മകന്‍. ഡിഗ്രി കഴിഞ്ഞു തുണി കച്ചവടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു നാരായണന്‍. മനോഹരമായി ഷേക്‌സ്പിയര്‍ കവിതകള്‍ ആലപിച്ചുകൊണ്ട് കസ്റ്റമര്‍ക്ക് തുണി മുറിച്ചു കൊടുക്കുന്ന നാരായണന്‍ കാഞ്ഞങ്ങാട്ടുകാര്‍ക്ക് എന്നും കൗതുകമുള്ള ഒരു കാഴ്ചയായിരുന്നു.
ജീവിത പരിസരങ്ങളെയും സംഭവങ്ങളെയും അനസ്യൂതം വീക്ഷിച്ചുകൊണ്ടും കലാപരമായി വിലയിരുത്തിക്കൊണ്ടും മുന്നോട്ടു നീങ്ങിയ നാരായണന്റെ കലാസ്വപ്നങ്ങള്‍ പൂവണിയുന്നത് 56-ാമത്തെ വയസിലാണ് - ക്യാമ്പസില്‍ വച്ച് മുറിഞ്ഞുപോയ നാടക സ്വപ്നങ്ങള്‍ 'നോട്ടം' എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ട് വീണ്ടും പൂവണിയുകയായിരുന്നു. അതിനിടെ നാരായണന്റെ ശ്രമഫലമായി കാഞ്ഞങ്ങാട് കേന്ദ്രമാക്കിക്കൊണ്ട് രാഷ്ട്രീയവും മറ്റുമായ ഭിന്നതകള്‍ക്കതീതമായി കലക്കുവേണ്ടി മാത്രം നിലകൊണ്ട ആര്‍ട്ട് ഫോറം എന്ന സംഘടന രൂപപ്പെട്ടു വന്നിരുന്നു.
തുടര്‍ന്നു തീയറ്റര്‍ ഗ്രൂപ്പിന്റെ 'പുലികേശി' യില്‍ അഭിനയിച്ചു - ഇതിനകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനവധി സ്റ്റേജുകളില്‍ അവതരിപ്പിച്ച നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ഒരു നാടകമാണ് പുലികേശി.
പിന്നീടാണ് അദ്ദേഹം തിങ്കളാഴ്ച നിശ്ചയം സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. കാഞ്ഞങ്ങാട്ടുകാരുടെ ഭാഷയില്‍ കഥ പറയുന്ന ആ പടത്തില്‍ മെമ്പര്‍ ഔക്കര്‍ച്ചയായി നാരായണന്‍ തിളങ്ങിനിന്നു. തുടര്‍ന്ന് സിനിമകളില്‍ അനവധി സന്ദര്‍ഭങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം റിലീസ് ആയ പടമാണ് 'എങ്കിലും ചന്ദ്രികേ'.
സംസ്ഥാന യുവജനോത്സവങ്ങളില്‍ അഭിനയപ്രതിഭയായി തിളങ്ങിയിരുന്ന ചേച്ചി അമൃതയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് കുരുന്നു പ്രായത്തില്‍ തന്നെ, മൂന്നാം തരത്തില്‍ പഠിക്കുമ്പോള്‍, അഭിനയ പ്രതിഭ തെളിയിച്ചു തുടങ്ങിയ അനഘ പിന്നീടങ്ങോട്ട് സംസ്ഥാന കലോത്സവങ്ങളിലൊക്കെ അഭിനയ മികവുകൊണ്ട് തിളങ്ങി നില്‍ക്കുകയായിരുന്നു. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ എന്‍ ശശിധരന്‍ രചിച്ചു ശരത് രേവതി സംവിധാനം ചെയ്ത 'നെയ്ത്തുകാരന്‍' എന്ന പ്രശസ്തമായ നാടകത്തില്‍ അപ്പ മേസ്തിരിയുടെ കൊച്ചുമകളായി നാടക വേദിയിലെത്തി. നീലേശ്വരം സെക്കുലര്‍ തിയേറ്റര്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആയി അവതരിപ്പിച്ച പ്രശസ്തമായ ഒരു നാടകമായിരുന്നു അത്.
പിന്നീട് സംഗീത നാടക അക്കാദമിയുടെ മത്സരനാടക വിഭാഗത്തിലെ ഗബ്രിയേല്‍ മാര്‍ക്കേസിന്റെ ' ഇന്നസെന്റ് എറന്ററാ' - 'എറന്ററാ ഒരു രാജ്യമാണ്' എന്ന നാടകത്തില്‍ എറന്ററായായി അഭിനയിച്ചു. ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിയ ഒരു കഥാപാത്രമായിരുന്നു അത്. 'നോട്ടം' എന്ന അനഘ അഭിനയിച്ച തെരുവുനാടകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ദേശീയ അവാര്‍ഡ് അടക്കം നേടിയ തിങ്കളാഴ്ച നിശ്ചയം സിനിമയില്‍ നായികയായി മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി.
അതിനുശേഷം 'വാശി' 'ആനന്ദം പരമാനന്ദം' തുടങ്ങിയ പടങ്ങളിലും ഇപ്പോള്‍ 'ഡിയര്‍ വാപ്പി' യിലും അഭിനയിച്ചു കൊണ്ട് തന്റെ അഭിനയ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്ന് ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദമെടുത്ത അനഘ സിനിമ തന്റെ കരിയറായി തിരഞ്ഞെടുക്കുകയും ഇതിനകം തിരക്കുള്ള നടിയായി മാറുകയും ചെയ്തു.
Keywords: Article, Film, Cinema, Entertainment, Kasaragod, Kerala, Actor, Actress, Theater, Top-Headlines, Actor Narayanan, Actress Anagha, Enkilum Chandrike Movie, Dear Vaappi Movie, Abu Twaee, Biography of Narayanan and Anagha.
< !- START disable copy paste -->