city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

72കാരന്റെ വേഷപ്പകര്‍ചയില്‍ ബിജു മേനോന്‍; 'ആര്‍ക്കറിയാം' ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: (www.kasargodvartha.com 12.03.2021) ബിജു മേനോന്‍ 72കാരന്റെ വേഷപ്പകര്‍ചയിലെത്തുന്ന ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിരമിച്ച ഗണിത അധ്യാപകന്റെ വേഷമാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. 

സനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ സനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ജി ശ്രീനിവാസ് റെഡിയാണ് ഛായാഗ്രഹണം. 

72കാരന്റെ വേഷപ്പകര്‍ചയില്‍ ബിജു മേനോന്‍; 'ആര്‍ക്കറിയാം' ട്രെയിലര്‍ പുറത്തിറങ്ങി

നേഹ അയ്യരും യക്‌സന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് ആര്‍ട്. സമീറ സനീഷാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. രഞ്ജിത്ത് അമ്പാടി മേക്കപ്പ്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Biju Menon's new movie Aarkkariyam official trailer released

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia