city-gold-ad-for-blogger

വിലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഭീമന്‍ രഘു 'ചാണ'യിലൂടെ സംവിധാനരംഗത്തേക്ക്

കൊച്ചി: (www.kasargodvartha.com 18.11.2021) വിലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഭീമന്‍ രഘു സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. 'ചാണ' എന്ന സിനിമയാണ് ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്നതെന്നാണ് റിപോര്‍ട്. അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതും ഭീമന്‍ രഘുവാണ്. 

കവിയൂര്‍ പൊന്നമ്മ, ജനാര്‍ദനന്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പക്കുന്നു. എസ്എംആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ചാണ' നിര്‍മിക്കുന്നത്. 

വിലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഭീമന്‍ രഘു 'ചാണ'യിലൂടെ സംവിധാനരംഗത്തേക്ക്

ഭീമന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു രഘു മലയാള സിനിമയിലേക്ക് ആദ്യം നായകനി എത്തിയത്. ആദ്യമായി നായകനായ ചിത്രത്തിന്റെ പേര് തന്നെ ഭീമന്‍ രഘു സ്വീകരിക്കുകയായിരുന്നു. ഒരുകാലത്ത് മലയാള സിനിമയില്‍ വിലന്‍ കഥാപാത്രമായി നിറഞ്ഞുനിന്നിരുന്നു ഭീമന്‍ രഘു.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Bheeman Raghu, Bheeman Raghu will direct the new film 'Chana'

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia