city-gold-ad-for-blogger

Minnal Murali | 'ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്, സ്‌ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം'; 'മിന്നല്‍ മുരളി' രണ്ടാം ഭാഗത്തെക്കുറിച്ച് ബേസില്‍ ജോസഫ്

കൊച്ചി: (www.kasargodvartha.com) മലയാളത്തിലെ ആദ്യ സൂപര്‍ ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയെക്കാള്‍ വലിയ മുതല്‍മുടക്കിലും നിര്‍മാണ മൂല്യത്തിലും രണ്ടാം ഭാഗം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പൂക്കാലം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് ബേസില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാം ഭാഗത്തിലെ വിലന്‍ ആരായിരിക്കുമെന്ന് സ്‌ക്രിപ്റ്റ് എഴുതി വരുമ്പോഴേ അറിയാന്‍ കഴിയൂവെന്നും എന്തായാലും സമയമെടുക്കുമെന്നും ബേസില്‍ പറഞ്ഞു. 'ജനങ്ങള്‍ രണ്ടാം ഭഗത്തിന് വലിയ എക്‌സ്‌പെറ്റേഷന്‍സ് ആണ് നല്‍കുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്‌ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം'-ബേസില്‍ വ്യക്തമാക്കി.

Minnal Murali | 'ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്, സ്‌ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം'; 'മിന്നല്‍ മുരളി' രണ്ടാം ഭാഗത്തെക്കുറിച്ച് ബേസില്‍ ജോസഫ്

ടൊവിനോ തോമസും സോമസുന്ദരവും തകര്‍ത്തഭിനയിച്ച വിവിധ സിനിമാ മേഖകളില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയ 'മിന്നല്‍ മുരളി'ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ ബേസില്‍ അറിയിച്ചിരുന്നു. അതേസമയം ബേസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ 'പൂക്കാലം' ഏപ്രില്‍ എട്ടിന് തീയേറ്ററുകളില്‍ എത്തും. 'ആനന്ദം' എന്ന ചിത്രത്തിനുശേഷം ഗണേഷ് രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Bazil Joseph about Malayalam movie Minnal Murali.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia