Palthu Janwar' Trailer | ബേസില്‍ ജോസഫിന്റെ 'പാല്‍തു ജാന്‍വര്‍' ട്രെയിലര്‍ പുറത്തിറക്കി; സെപ്തംബര്‍ 2ന് തീയേറ്ററുകളിലേക്ക്
കൊച്ചി: (www.kasargodvartha.com) ബേസില്‍ ജോസഫ് ചിത്രം 'പാല്‍തു ജാന്‍വര്‍' ട്രെയിലര്‍ പുറത്തിറക്കി. ഒരു ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ആയി ബേസില്‍ ജോസഫ് എത്തുന്നതും അവിടെ നടക്കുന്ന രസകരവും സംഭവ ബഹുലവുമായ മുഹൂര്‍ത്തങ്ങളുമാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുന്നത്. 'പാല്‍തു ജാന്‍വര്‍' സെപ്തംബര്‍ രണ്ടിന് തീയേറ്ററുകളിലെത്തും.
ചിത്രത്തിന് യു സര്‍ടിഫികറ്റാണ് ലഭിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
Keywords: Kochi, news, Kerala, Top-Headlines, Video, Cinema, Entertainment,Basil Joseph starrer 'Palthu Janwar' trailer out.