city-gold-ad-for-blogger

കാസര്‍കോട് സ്വദേശി നഈമിന്റെ 'ബംഗളൂര്‍ അണ്ടര്‍വേള്‍ഡ്' ആരവങ്ങളുമായി തിയറ്ററുകളില്‍

-ഷാഫി തെരുവത്ത്

(www.kasargodvartha.com 15/03/2017) കാസര്‍കോട്ടെ നഈയിമിന്റെ രണ്ടാമത്തെ കന്നഡ ചിത്രമായ 'ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്' കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ റിലീസായി. തിയറ്ററുകളില്‍ പുതിയ ആരവങ്ങള്‍ സൃഷ്ടിച്ച് നിറഞ്ഞോടുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്.
ബാംഗ്ലൂര്‍ എന്ന പുന്തോട്ട ഐ.ടി. മഹാനഗരത്തില്‍ നടക്കുന്ന അധോലോകത്തിന്റെ കഥയാണ് ' ബാംഗ്ലൂര്‍ അണ്ടര്‍ വേള്‍ഡ്' പറയുന്നത്. ഈ ചിത്രത്തില്‍ അധോലോക നായകനായാണ് നഈം എന്ന് കാസര്‍കോട്ടുകാര്‍ വിളിക്കുന്ന രാജ് വര്‍ധന്‍ അഭിനയിക്കുന്നത്. കന്നി ചിത്രമായ മാസ്റ്റര്‍ മൈന്‍ഡിലൂടെയാണ് കന്നഡ സിനിമ രംഗത്ത് നഈം എത്തുന്നത്. സിനിമ രംഗത്ത് എത്തിയതതോടെ രാജ് വര്‍ധന്‍ എന്ന പേരിലാണ് നഈം അറിയപ്പെടുന്നത്.
കാസര്‍കോട് സ്വദേശി നഈമിന്റെ 'ബംഗളൂര്‍ അണ്ടര്‍വേള്‍ഡ്' ആരവങ്ങളുമായി തിയറ്ററുകളില്‍

ചിത്രത്തില്‍ ആസിഡ് ബാബു എന്ന കഥാപാത്രവുമായാണ് നഈം എത്തുന്നത്. ബാംഗ്ലൂര്‍ നഗരത്തിലെ അണ്ടര്‍വേള്‍ഡിനെ നിയന്ത്രിക്കുന്ന ആസിഡ് ബാബു നഗരത്തിലെ റൗഡിയെന് തന്നെ പറയാം. ആസിഡ് ബാബുവിന്റെടുത്ത് മാലിക് (നടന്‍ ആദിത്യ) എത്തുന്നു. അയാള്‍ക്ക് ഒരു ലക്ഷൃം കൂടിയുണ്ടായിരുന്നു. പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ കണ്‍മുന്നില്‍ വെച്ച് വെടിവെച്ചുകൊന്നവരോട് പ്രതികാരം ചെയ്യുണമെന്ന്. അതിനായാണ് മാലിക് ആസിഡ് ബാബുവിനെതേടിയെത്തുന്നത്. മാലിക്കിനെ ആസിഡ് ബാബു ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ഓരോ ക്വട്ടേഷനും പിന്നെ ആസിഡ് ബാബു ഏല്‍പിക്കുന്നത് മാലിക്കിനെയാണ്. വിശ്വസ്തനായി വളര്‍ന്ന മാലിക് ബാബുവിന്റെ ഉറ്റ സുഹൃത്തായി മാറുന്നു. എവിടെ പോകുമ്പോഴും ബാബുവിന്റെ നിഴലായി മാലിക്. ഇത് സംഘത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നു. പിന്നീട് ചിലത്  സംഭവിക്കുന്നു.
കാസര്‍കോട് സ്വദേശി നഈമിന്റെ 'ബംഗളൂര്‍ അണ്ടര്‍വേള്‍ഡ്' ആരവങ്ങളുമായി തിയറ്ററുകളില്‍

നഈമിനും ആദിത്യനും ചിത്രത്തില്‍ തുല്യ വേഷമാണ്. ഇരുവരും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആക്ഷന്‍ സംഘട്ടന രംഗങ്ങള്‍ ഹൈലറ്റാണ്. പുതുമുഖം മൈസുര്‍ സ്വദേശിനി പായല്‍ രാധാകൃഷ്ണയാണ് നായിക. ചിത്രത്തില്‍ രണ്ട് ഗാനങ്ങളാണ് ഉള്ളത്. ഇത് രണ്ടും ഹിറ്റായി യുട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ഇതുവരെലക്ഷങ്ങളാണ് ഗാനരംഗം കണ്ടത്. കന്നഡയിലെ സുപ്പര്‍ സംവിധായകന്‍ പി.എന്‍. സത്യയാണ് സംവിധായകന്‍. അദ്ദേഹം സംവിധാനം ചെയ്ത 20 ചിത്രങ്ങളും കന്നഡയില്‍ 100 ദിവസം പിന്നിട്ടിട്ടുണ്ട്. ബാംഗ്ലുരിലും പരിസരങ്ങളിലും വെച്ച് 50 ദിവസം പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ തന്നെകന്നഡ സിനിമ മേഖലയില്‍ സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
കന്നഡയിലെ പ്രശസ്ത നിര്‍മ്മാതാവ് ജി. ആനന്ദ് മെ ജി സ്റ്റിക്ക് ബാനറിലാണ് ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ് നിര്‍മ്മിച്ചത്.
കാസര്‍കോട് സ്വദേശി നഈമിന്റെ 'ബംഗളൂര്‍ അണ്ടര്‍വേള്‍ഡ്' ആരവങ്ങളുമായി തിയറ്ററുകളില്‍

നഈമിന്റെ പുതിയ തമിഴ് ചിത്രം പുലു തി അടുത്ത മാസം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് ബാംഗ്ലുരുവിലെകപാലി തിയറ്ററില്‍ കഴിഞ്ഞ ദിവസം നടന്നു. ചടങ്ങില്‍ നടന്‍ നഈം, നായിക പായല്‍ രാധാകൃഷ്ണ. സംവിധായകന്‍ സത്യ എന്നിവരും കാസര്‍കോട്ടെ കെ.എസ്, ഹര്‍ഷാദ്, ഹാരിസ് പള്ളം, സാബിര്‍, ഫയാസ് പള്ളം, ഫൈസല്‍ തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു.

പതിനഞ്ച് വര്‍ഷമായി ബാംഗ്ലൂരിലെ വ്യപാരിയായ നഈം പള്ളം സ്വദേശിയാണ് 'അട്ക്കത്ത്ബയലിലാണ് താമസം. ഇപ്പോള്‍ കുടുംബസമേതം ബംഗ്ലൂരുവിലാണ്.

Related Article:
കാസര്‍കോട്ടുകാരുടെ സ്വന്തം നഈം; കന്നഡ - തമിഴ് സിനിമകളിലെ ഹീറോ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Film, Entertainment, Cinema, Article, Bangalore Underworld, Naim, Bangalore Underworld on theaters, Naeem

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia