city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുല്‍ഖര്‍ സിനിമയ്ക്ക് തിയറ്ററില്‍ അപ്രഖ്യാപിത വിലക്ക്; അമല്‍ നീരദിന്റെ ആരോപണത്തില്‍ സിഐഎക്ക് പിന്നാലെ പറവയും

കൊച്ചി: (www.kasargodvartha.com 02.07.2017) യുവ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്ക് തിയറ്ററുകളില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദിന്റെ ആരോപണം കൂടുതല്‍ ചര്‍ച്ചയാകുന്നു. അമല്‍ നീരദിന്റെ ആരോപണത്തിനെതിരെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ രംഗത്തെത്തി.

സിഐഎയ്ക്ക് തിയറ്ററില്‍ അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയെന്നാണ് സി ഐഎയുടെ സംവിധായകനായ അമല്‍ നീരദിന്റെ ആരോപണം. എന്നാല്‍ സിനിമയ്ക്ക് ഇതുവരെ യാതൊരുവിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കളക്ഷനില്ലെങ്കില്‍ സ്വാഭാവികമായും സിനിമ തിയേറ്ററില്‍ നിന്നു പോകുമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

ദുല്‍ഖര്‍ സിനിമയ്ക്ക് തിയറ്ററില്‍ അപ്രഖ്യാപിത വിലക്ക്; അമല്‍ നീരദിന്റെ ആരോപണത്തില്‍ സിഐഎക്ക് പിന്നാലെ പറവയും

ഈ ആരോപണങ്ങളില്‍ വാസ്തവമില്ല എന്നും വിജയിച്ച ചിത്രമാണ് തിയേറ്ററില്‍ ഓടാതിരിക്കുന്നതെങ്കില്‍ അതിനു ന്യായീകരണം ഉണ്ടാകുമായിരുന്നുവെന്നും നല്ല ചിത്രമല്ലെങ്കില്‍ അത് എന്റെ പടമായാല്‍ പോലും തിയേറ്ററില്‍ നിന്ന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ പുതിയ ചിത്രങ്ങള്‍ വന്നതും അമല്‍ നീരദിന്റെ ചിത്രം തിയേറ്ററില്‍ നിന്നുപോകാന്‍ കാരണമായിട്ടുണ്ടാകാമെന്നും സിയാദ് കോക്കര്‍ ചൂണ്ടിക്കാട്ടി.

മള്‍ട്ടിപ്ലക്‌സ് സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തനിക്കും അന്‍വര്‍ റഷീദിനും തിയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നായിരുന്നു അമല്‍ നീരദിന്റെ ആരോപണം. നേരത്തെ തന്റെ സ്വപ്‌ന പ്രൊജക്ടായ പ്രേമം സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയപ്പോള്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന ആരോപണവുമായി അന്‍വര്‍ റഷീദ് രംഗത്തെത്തിയിരുന്നു.

ദുല്‍ഖര്‍ സിനിമയ്ക്ക് തിയറ്ററില്‍ അപ്രഖ്യാപിത വിലക്ക്; അമല്‍ നീരദിന്റെ ആരോപണത്തില്‍ സിഐഎക്ക് പിന്നാലെ പറവയും


അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും ഉടമസ്ഥതയിലുള്ള എ ആന്‍ഡ് എ റിലീസാണ് സിഐഎ തിയേറ്ററുകളില്‍ എത്തിച്ചത്. സി ഐ എക്ക് പിന്നാലെ റിലീസിന് കാത്തിരിക്കുന്ന ദുല്‍ഖറിന്റെ പറവയും ഇതേപടി തിയറ്ററില്‍ നിന്ന് പുറത്തായേക്കാമെന്ന ആശങ്കയാണ് അമല്‍ നീരദ് വെളിപ്പെടുത്തുന്നത്. അന്‍വര്‍ റഷീദ് ആണ് പറവ സംവിധാനം ചെയ്തത്.

ദുല്‍ഖര്‍ സിനിമയ്ക്ക് തിയറ്ററില്‍ അപ്രഖ്യാപിത വിലക്ക്; അമല്‍ നീരദിന്റെ ആരോപണത്തില്‍ സിഐഎക്ക് പിന്നാലെ പറവയും


Keywords:  Kerala, Kochi, Entertainment, Cinema, Top-Headlines, news, Film, Theater, Ban Dulquer Salman film?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia