city-gold-ad-for-blogger

Avatar Movie | ഇന്‍ഡ്യന്‍ സിനിമാ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി നിര്‍മാതാവ്; 'അവതാര്‍ ദി വേ ഓഫ് വാടര്‍' ഇനി ഹിന്ദി, മലയാളം തുടങ്ങി 6 ഭാഷകളിലും

ന്യൂഡെല്‍ഹി: (www.kasargodvartha.com) സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാര്‍ 2' ആറ് ഇന്‍ഡ്യന്‍ ഭാഷകളിലും കാണാം. ഇന്‍ഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 16നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

'നമസ്‌തേ ഇന്‍ഡ്യ! ഞാന്‍ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്‍ഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളില്‍ അവതാര്‍ ദി വേ ഓഫ് വാടര്‍ നിങ്ങള്‍ അനുഭവിച്ചറിയുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഡിസംബര്‍ 16ന് പന്‍ഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം' -എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ജോണ്‍ ലാന്‍ഡോ ട്വിറ്ററില്‍ കുറിച്ചത്.

Avatar Movie | ഇന്‍ഡ്യന്‍ സിനിമാ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി നിര്‍മാതാവ്; 'അവതാര്‍ ദി വേ ഓഫ് വാടര്‍' ഇനി ഹിന്ദി, മലയാളം തുടങ്ങി 6 ഭാഷകളിലും

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്.

Keywords: New Delhi, News, National, Top-Headlines, Cinema, Entertainment, Avatar: The Way of Water to Liberate in India in English, Hindi, Tamil, Telugu, Kannada, Malayalam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia