city-gold-ad-for-blogger

Attack | 'സിനിമയുടെ ഷൂടിങ് സ്ഥലത്ത് മുഖംമൂടി ധരിച്ചെത്തി ആക്രമണം'; മേകപ് ആര്‍ടിസ്റ്റിന് പരിക്ക്

കോട്ടയം: (www.kasargodvartha.com) ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂടിങ് സ്ഥലത്ത് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന്റെ അതിക്രമത്തില്‍ മേകപ് ആര്‍ടിസ്റ്റിന് പരിക്കേറ്റതായി പരാതി. ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ് (31) പരിക്കേറ്റത്. തലയ്ക്ക് പൊട്ടലേറ്റ ഇയാളെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Attack | 'സിനിമയുടെ ഷൂടിങ് സ്ഥലത്ത് മുഖംമൂടി ധരിച്ചെത്തി ആക്രമണം'; മേകപ് ആര്‍ടിസ്റ്റിന് പരിക്ക്


ചിത്രത്തിന്റെ ഷൂടിങ് മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഏഴോടെ ഷൂടിങ് സ്ഥലത്തുനിന്ന് റോഡിലേക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ചെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഫോണ്‍ ചെയ്യുന്നതിനായി മിഥുന്‍ ഗേറ്റിന് സമീപം എത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 

Keywords:  news,Kerala,State, #Short-News,Kottayam,Top-Headlines,Cinema,Injured,Attack,Treatment, Attack at movie shooting location

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia