'അസുരന്' തെലുങ്ക് പതിപ്പ് 'നരപ്പ'യുടെ ട്രെയിലര്‍ പുറത്ത്; റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: (www.kasargodvartha.com 14.07.2021) ധനുഷ് നായകനായി എത്തി വന്‍ വിജയവുമായി മാറിയിരുന്ന ചിത്രം അസുരന്റെ തെലുങ്ക് പതിപ്പ് 'നരപ്പ'യുടെ ട്രെയിലര്‍ പുറത്ത്. വെങ്കിടേഷ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. അസുരനില്‍ മഞ്ജു വാര്യര്‍ വേഷമിട്ട കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് പ്രിയാ മണിയാണ്.
ജൂലൈ 20ന് 'നരപ്പ' ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങും. വെങ്കടേഷിന്റെ മികച്ച പ്രകടനം തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം. ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലൈപുലി എസ് തനുവും ഡി സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ തിയേറ്റര്‍ റിലീസിന് ശേഷം അസുരനും ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Video, 'Asuran' Telugu version 'Narappa' trailer out; Release date announced