ആസിഫ് അലിയുടെ 'കുറ്റവും ശിക്ഷയും' ജൂലൈ 2ന് തീയ്യറ്ററുകളിലേക്ക്
കൊച്ചി: (www.kasargodvartha.com 13.04.2021) ആസിഫ് അലി പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം 'കുറ്റവും ശിക്ഷയും' ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ.
ചിത്രത്തിന്റെ നിര്‍മാണം ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ്. ബി അജിത്കുമാര്‍ എഡിറ്റിങും സുരേഷ് രാജന്‍ ക്യാമറയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഡോണ്‍ വിന്‍സെന്റെതാണ് സംഗീതം. പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Asif Ali's movie 'Kuttavum Shikshayum' will releasing on July 2