city-gold-ad-for-blogger

Captain Movie | ഓണ വിരുന്നൊരുക്കാന്‍ ആര്യ; ബിഗ് ബഡ്ജറ്റ് ത്രിലര്‍ ചിത്രം 'ക്യാപ്റ്റന്‍' തിരുവോണദിനത്തില്‍ തിയേറ്ററുകളില്‍

കൊച്ചി: (www.kasargodvartha.com) തെന്നിന്‍ഡ്യന്‍ സൂപര്‍താരം ആര്യ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ക്യാപ്റ്റന്‍' സെപ്റ്റംബര്‍ എട്ടിന് കേരളത്തില്‍ തിയേറ്ററുകളിലെത്തുന്നു. വിക്രം, ആര്‍ ആര്‍ ആര്‍, ഡോണ്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച് ആര്‍ പിക്‌ചേഴ്‌സ് ആണ് കേരളത്തിലെ വിതരണക്കാര്‍.
           
Captain Movie | ഓണ വിരുന്നൊരുക്കാന്‍ ആര്യ; ബിഗ് ബഡ്ജറ്റ് ത്രിലര്‍ ചിത്രം 'ക്യാപ്റ്റന്‍' തിരുവോണദിനത്തില്‍ തിയേറ്ററുകളില്‍

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനില്‍ ആര്യക്കൊപ്പം മലയാളികളുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്‍ഡ്യന്‍ ആര്‍മി ക്യാപ്റ്റന്‍ വെട്രി സെല്‍വന്‍ എന്ന കഥാപാത്രമാണ് ആര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിന് ഗംഭീര സ്വീകാര്യത ലഭിച്ചിരുന്നു.

സിമ്രാന്‍ ബാഗ, ഹരീഷ് ഉത്തമന്‍, മാളവിക അവിനാഷ്, ഗോകുല്‍ നാഥ്, ആദിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറു മില്യണില്‍ പരം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ആണ് ക്യാപ്റ്റന്റെ ട്രൈലെര്‍. ഗംഭീര ഓണവിരുന്നായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ക്യാമറ എസ് യുവ, സംഗീതം ഡി ഇമ്മന്‍, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സംഘട്ടനം ശക്തി ശരവണന്‍, ഗണേഷ് കെ, ആര്‍ട് ഡയറക്ടര്‍ എസ് എസ് മൂര്‍ത്തി, ഡയറക്ടര്‍ ഓഫ് ഫോടോഗ്രാഫി എസ് യുവ. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Keywords:  Latest-News, Kerala, Kochi, Top-Headlines, Celeb-Onam, Onam, Onam-celebration, Entertainment, Cinema, Film, Actor Arya, Captain, Arya's Big Budgeted Thriller 'Captain' on September 8.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia