എ ആര്‍ റഹ് മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു
Dec 28, 2020, 16:07 IST
ചെന്നൈ: (www.kvartha.com 28.12.2020) സംഗീത സംവിധായകന്‍ എ ആര്‍ റഹ് മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളാണ് മരണകാരണമെന്നാണ് റിപോര്‍ട്ടുകള്‍. ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് തന്റെ ട്വിറ്റര്‍ പേജിലൂടെ അമ്മയ്ക്ക് ആദരാഞ്ജലി അര്‍പിച്ചുകൊണ്ട് ഫോട്ടോ പങ്കിട്ടിരുന്നു.
'സംഗീതമാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അമ്മയാണ്.' റഹ് മാന്‍ പറയുന്നു.
റഹ്മാന് ഒമ്പത് വയസ്സുള്ളപ്പോഴാണ് സംഗീതസംവിധായകനായ പിതാവ് ആര്‍ ഒ ശേഖര്‍ മരിക്കുന്നത്. തുടര്‍ന്ന് അമ്മയാണ് റഹ് മാനെയും സഹോദരങ്ങളെയും വളര്‍ത്തിയത്. കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം അമ്മയെ കുറിച്ച് റഹ് മാന്‍ വാചാലനാകുമായിരുന്നു.
എല്ലായ്‌പ്പോഴും അമ്മയോട് ഏറെ അടുപ്പം കാട്ടിയ സംഗീത സംവിധായകനായിരുന്നു റഹ് മാന്‍. സ്റ്റേജ് ഷോകളിലും ലോകമെമ്പാടും നിരവധി അംഗീകാരങ്ങള്‍ ലഭിക്കുമ്പോഴും അദ്ദേഹം അമ്മയെ ഓര്‍മിച്ചിരുന്നു. കസ്തൂരി ശേഖര്‍ എന്ന പേരായിരുന്നു കരീമ ബീഗത്തിനുണ്ടായിരുന്നു. ദിലീപ് കുമാര്‍ എന്ന എ ആര്‍ റഹ് മാന്‍ മതം മാറിയപ്പോഴാണ് കസ്തൂരിയും കരീമ ബീഗം എന്ന പേര് സ്വീകരിച്ചത്.
തനിക്ക് സംഗീതത്തിലുള്ള അഭിരുചിയും കഴിവും ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അമ്മയാണെന്ന് റഹ് മാന്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്ലസ് ടു പഠനത്തിന് ശേഷം സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സംഗീതത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞത് അമ്മയാണെന്നും റഹ് മാന്‍ പറഞ്ഞിരുന്നു. 'സംഗീതമാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അമ്മയാണ്.' റഹ് മാന്‍ പറയുന്നു.
റഹ്മാന് ഒമ്പത് വയസ്സുള്ളപ്പോഴാണ് സംഗീതസംവിധായകനായ പിതാവ് ആര്‍ ഒ ശേഖര്‍ മരിക്കുന്നത്. തുടര്‍ന്ന് അമ്മയാണ് റഹ് മാനെയും സഹോദരങ്ങളെയും വളര്‍ത്തിയത്. കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം അമ്മയെ കുറിച്ച് റഹ് മാന്‍ വാചാലനാകുമായിരുന്നു.
Keywords: AR Rahman's mother Kareema Begum passes away, Chennai, News, Cinema, Dead, Obituary, Top-Headlines, National.