city-gold-ad-for-blogger

എ ആര്‍ റഹ് മാന്‍ മലയാളത്തിലേക്ക്; തിരിച്ചുവരവ് കാല്‍ നൂറ്റാണ്ടിനു ശേഷം ആടു ജീവിതത്തിന് ഈണം നല്‍കി

കൊച്ചി:(www.kasargodvartha.com 19/01/2018) മലയാളികള്‍ക്ക് സമ്മാനിക്കാന്‍ പുതിയ ഈണങ്ങളുമായി എ ആര്‍ റഹ്മാന്‍ എത്തുന്നു. ബ്ലെസി സംവിധാനം നിര്‍വഹിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ആടുജീവിതത്തിലൂടെയാണ് കാല്‍ നൂറ്റാണ്ടിന് ശേഷം അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്റെ ദൃശ്യാവിശ്കാരമാണ് ചിത്രം ഈ ചിത്രത്തില്‍ രണ്ട് ഗാനങ്ങള്‍ക്ക് എ ആര്‍ റഹ്മാന്‍ ഈണമിടുമെന്ന് ബ്ലസി അറിയിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍ എ ആര്‍ റഹ്മാനും മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു.

എ ആര്‍ റഹ് മാന്‍ മലയാളത്തിലേക്ക്; തിരിച്ചുവരവ് കാല്‍ നൂറ്റാണ്ടിനു ശേഷം ആടു ജീവിതത്തിന് ഈണം നല്‍കി

'പ്രവാസജീവിതത്തിലെ യാതനകളും ഒറ്റപ്പെടലുമാണ് ആടുജീവിതം പറയുന്നത്. ഏകാന്തതയ്ക്ക് ഏറ്റവും അനുയോജ്യം സംഗീതത്തിന്റെ ഭാഷയാണ്. അത് നല്‍കുന്നതിന് ഉചിതമായ വ്യക്തി എ ആര്‍ റഹ്മാനെന്ന പ്രതിഭ തന്നെയെന്ന തോന്നലിലാണ് അദ്ദേഹത്തെ സമീപിച്ചത്. പ്രപഞ്ചത്തില്‍ ഏറ്റവും വലിയവനെന്ന് കരുതുന്ന മനുഷ്യന്‍ താന്‍ വെറുമൊരു കണികമാത്രമെന്ന് തിരിച്ചറിയുന്നതിലെ ആത്മീയത സംഗീതത്തിലൂടെയാണ് ഹൃദയങ്ങളിലേക്കെത്തുക. ഏതു ഭാഷ സംസാരിക്കുന്ന പ്രേക്ഷകന്റെയും ഉള്ളിലേക്ക് പതിയ്ക്കുന്ന രീതിയിലായിരിക്കണം ആടുജീവിതത്തിലെ സംഗീതം ആ സാധ്യതതന്നെയാണ് അദ്ദേഹത്തെയും ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്' ബ്ലെസിയുടെ കൂട്ടിച്ചേര്‍ത്തു.

സംഗീത് ശിവന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ യോദ്ധയിലൂടെയായിരുന്നു സംഗീത സംവിധായകനായി റഹ് മാന്റെ അരങ്ങേറ്റം. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മലയാളത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. തമിഴിലും ഹിന്ദിയിലും റഹ് മാനിയ പടര്‍ന്നുപിടിച്ചു. സ്ലംഡോഗ് മില്യനയറിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരവും സ്വന്തമാക്കി.

ഇടയ്ക്ക് റഹ് മാന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. എന്നാല്‍ ആടുജീവിതത്തിലൂടെ മലയാളികളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. സംഗീത സപര്യയുടെ 25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മലയാളത്തിലേക്കുള്ള റഹ് മാന്റെ തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്. റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതത്തിന് ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്. പാട്ടുകളുടെ റെക്കോര്‍ഡിങ് ഫെബ്രുവരിയിലുണ്ടാകുമെന്നാണ് വിവരം.

Keywords: News, Kochi, Kerala, Cinema, Entertainment, A R Rahman, Come back, Blesy, Music, Music direct,AR Rahman back to Malayalam, he give music for Aadujeevitham

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia