ക്രികെറ്റ് താരമായി അനുഷ്‌ക ശര്‍മ കളിക്കളത്തിലേക്ക്; 'ഛക്ദ എക്‌സ്പ്രസ്' ചിത്രീകരണം ഉടന്‍
മുംബൈ: (www.kasargodvartha.com 06.01.2022) ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് താരം അനുഷ്‌ക ശര്‍മ ക്രികെറ്റ് താരമായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. മുന്‍ ഇന്‍ഡ്യന്‍ വനിതാ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമിയായാണ് അനുഷ്‌ക അഭിനയിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ഛക്‌ദേ എക്‌സ്പ്രസ്' എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നും അനുഷ്‌ക ശര്‍മ അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ക്ലീന്‍ സ്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ അനുഷ്‌ക ശര്‍മ തന്നെ നിര്‍മിക്കുന്ന ചിത്രം പ്രോസിത് റോയ് ആണ് സംവിധാനം ചെയ്യുന്നത്.
ഛക്‌ദേ എക്‌സ്പ്രസ് വളരെ സവിശേഷമായ ഒരു സിനിമയാണെന്നും വലിയൊരു ത്യാഗത്തിന്റെ കഥയാണെന്നും അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ജുലന്‍ ഗോസ്വാമിയുടെ ജീവിതത്തെയും വനിതാ ക്രികെറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ പുനരാഖ്യാനമാണ് ചിത്രമെന്നും അനുഷ്‌ക വ്യക്തമാക്കി.
Keywords: Mumbai, News, National, Cinema, Entertainment, Top-Headlines, Cricket, Sports, Anushka Sharma, Actress, Anushka Sharma Brings Jhulan Goswami's Story To Screen