പ്രേമത്തിലെ ജോര്‍ജിനെ മാത്രമല്ല, ജീവിതത്തിലും ഒരുപാട് പേരെ തേച്ചിട്ടുണ്ട്; പ്രണയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരന്
Dec 26, 2017, 17:31 IST
കൊച്ചി: (www.kasargodvartha.com 26.12.2017) പ്രേമത്തിലെ ജോര്‍ജിനെ മാത്രമല്ല, ജീവിതത്തിലും ഒരുപാട് പേരെ തേക്കേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരന്. പ്രേമം എന്ന ഒറ്റചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരന്. പ്രേമത്തിലെ കാര്‍കൂന്തല്‍ നായിക മേരിയെ അത്ര പെട്ടെന്ന് ആരും മറക്കാനിടയില്ല. എന്നാല്‍ ഇപ്പോള്‍ തെലുങ്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി.
ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അനുപമ തന്റെ പ്രണയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഒരാണ്‍കുട്ടിയോട് അമിത സൗഹൃദമായാല്‍ അവരത് പ്രേമമായി കരുതുമെന്നും അതില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ പിന്നീട് പെണ്‍കുട്ടികള്‍ക്ക് തേപ്പുകാരി എന്ന പേരും ലഭിക്കുമെന്നും നടി പറയുന്നു. തന്റെ ജീവിതത്തിലും അതുപോലെ തേച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അനുപമ പ്രതികരിക്കുന്നു. കുറെ പിള്ളേര് നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള് തേച്ചു എന്ന് കഥയുണ്ടാക്കും. അനുപമ പറയുന്നു.
എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്തത് അല്‍ഫോന്‍സാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. പ്രേമത്തിലും അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം ജോര്‍ജിനെ തേച്ചുപോയതായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Cinema, Film, Love, Entertainment, Anupama Parameshwaran on love.