city-gold-ad-for-blogger

കമല സുരയ്യയുടെ ജീവിതം സിനിമയാകുമ്പോള്‍ സഹീര്‍ അലിയായി അനൂപ് മേനോന്‍ എത്തുന്നു; ശരിക്കും ആരാണ് ആ പ്രമുഖന്‍?

കൊച്ചി: (www.kasargodvartha.com 24.07.2017) കമല സുരയ്യയുടെ ജീവിതം സിനിമയാകുമ്പോള്‍ പുറത്തും വലിയ ചര്‍ച്ചയാകുകയാണ് ചിത്രം. കമല സുരയ്യയായി എത്തുന്ന മഞ്ജു വാര്യരേക്കാള്‍ ആകാംശയോടെ ചര്‍ച്ചാവിഷയമാകുന്നത് സഹീര്‍ അലിയായി എത്തുന്ന അനൂപ് മേനോനിന്റെ കഥാപാത്രമാണ്. ശരിക്കും ആരാണ് ആ പ്രമുഖന്‍?

കമല സുരയ്യ എന്ന മലയാളത്തിന്റെ മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ആമിയില്‍ ആണ് സഹീര്‍ അലിയായി നടന്‍ അനൂപ് മേനോന്‍ എത്തുന്നത്. സഹീര്‍ അലിയുടെ വേഷത്തിലുള്ള തന്റെ ഫോട്ടോ അനൂപ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇതോടെ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയായിരുന്നു. ഒരു സമകാലിക രാഷ്ട്രീയ നേതാവിന്റെ പേര് ചേര്‍ത്താണ് പുതിയ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്. മനോഹരമായൊരു ബയോപിക് എന്ന അടിക്കുറിപ്പോടെയാണ് അനൂപ് മേനോന്‍ ഫോട്ടോ പങ്ക് വെച്ചിട്ടുള്ളത്.

കമല സുരയ്യയുടെ ജീവിതം സിനിമയാകുമ്പോള്‍ സഹീര്‍ അലിയായി അനൂപ് മേനോന്‍ എത്തുന്നു; ശരിക്കും ആരാണ് ആ പ്രമുഖന്‍?

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് ആമിയാകുന്നത്. ഷൂട്ടിങ്ങിന് മുമ്പ് തന്നെ വലിയ വിവാദങ്ങളുണ്ടാക്കിയ ചിത്രമാണ് ആമി. ആദ്യം വിദ്യാബാലനെയായിരുന്നു ആമിയാവാന്‍ നിശ്ചയിച്ചിരുന്നത്. വിദ്യ അപ്രതീക്ഷിതമായി പിന്‍മാറിയതോടെയാണ് മഞ്ജുവിന് നറുക്ക് വീണത്.



Keywords:  Kerala, Kochi, news, Top-Headlines, Cinema, Entertainment, Politics, Film, Anoop Menon as Zaheer Ali in Aami.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia