തിയേറ്ററുകളില്‍ ആവേശം നിറച്ച് സ്റ്റൈല്‍ മന്നന്റെ അണ്ണാത്തെ; പ്രേക്ഷക ഹൃദയങ്ങളെ ഇളക്കി മറിച്ച് സൂപെര്‍സ്റ്റാര്‍
Nov 5, 2021, 17:10 IST
കൊച്ചി: (www.kasargodvartha.com 05.11.2021) സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ദീപാവലി ചിത്രം അണ്ണാത്തെ കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. കോവിഡിനെ തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈകളോടുമാണ് സ്വീകരിച്ചത്. പലയിടത്തും ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു.
രാവിലെ നാലു മണി മുതല്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി വിവിധ തിയേറ്ററുകളില്‍ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൂര്‍ണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് 'അണ്ണാത്തെ'യെന്നാണ് റിപോര്‍ട്.
സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. നായികയായി നയന്‍താരയും. സൂരി, മീന, ഖുശ്ബു, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്. രജനിയുടെ സഹോദരിയായി കീര്‍ത്തി സുരേഷും ഉണ്ട്.
സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. സംഗീത സംവിധാനം ഡി ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചാണ് തിയേറ്ററുകള്‍ തുറന്നത്. കൂടുതല്‍ ചിത്രങ്ങള്‍ ദീപാവലി പ്രമാണിച്ച് എത്തുന്നതോടെ തിയേറ്ററുകള്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകം.
ആഘോഷിക്കാനുള്ള ഒരു രജനികാന്ത് ചിത്രം എന്ന നിലയ്ക്കുതന്നെയായിരുന്നു അണ്ണാത്തെ റിപോര്‍ടുകളില്‍ നിറഞ്ഞത്. അതുപോലെ തന്നെ അണ്ണാത്തെ ചിത്രത്തില്‍ രജനികാന്ത് മാനറിസങ്ങളെ ആവോളം ഉപയോഗിച്ചിട്ടുമുണ്ടെന്നാണ് പ്രതികരണങ്ങള്‍.
കുടുംബ പ്രേക്ഷകരെയും മുന്നില്‍ക്കണ്ടുള്ള ചിത്രമാണ് അണ്ണാത്തെയെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. എന്നാല്‍ പുതിയ കാലത്തെ ചിത്രം വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്നും പറയുന്നു. രജനികാന്തിന്റേതടക്കമുള്ള മുന്‍ മാസ് ചിത്രങ്ങളുടെ മാതൃകയില്‍ തന്നെയാണ് അണ്ണാത്തെയും എന്നും പ്രതികരണങ്ങളുണ്ട്. രജനികാന്ത് നിറഞ്ഞാടുക തന്നെയാണ് ചിത്രത്തില്‍ എന്നാണ് റിപോര്‍ടുകള്‍.
ഒരിടവേളയ്ക്കുശേഷം തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ വിശാല്‍ നായകനായ എനിമിയും തിയേറ്ററുകളില്‍ എത്തുന്നുണ്ട്. ഇതിനു പുറമേ ഹിന്ദി താരം അക്ഷയ് കുമാറിന്റെ സൂര്യവന്‍ശിയും ദീപാവലിയോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
Keywords: 'Annaatthe' box office report: Rajinikanth-starrer opens to a phenomenal response in Tamil Nadu, Kochi, News, Cinema, Entertainment, Theater, Release,T op-Headlines, Kerala.







