city-gold-ad-for-blogger

New Movie | 'അഞ്ച് സെന്റും സെലീനയും'; അച്ഛന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായികയായി എത്തുന്നു

കൊച്ചി: (www.kasargodvartha.com) ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായികയായി എത്തുന്നു. 'അഞ്ച് സെന്റും സെലീനയും' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാത്യൂ തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുംമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്‍, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, പൗളി വത്സന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബെന്നി പി നായരമ്പലവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഫോര്‍ എന്റര്‍ടെയ്‌നമെന്റ്, എ.പി. ഇന്റര്‍നാഷണല്‍ എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

 New Movie | 'അഞ്ച് സെന്റും സെലീനയും'; അച്ഛന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായികയായി എത്തുന്നു

കൈതപ്രം, ബി കെ ഹരി നാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുര്‍ വഹാബ് സംഗീതം പകരുന്നു. എഡിറ്റര്‍- രഞ്ജന്‍ ഏബ്രഹാം, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍- പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, കല- ത്യാഗു തവന്നൂര്‍, മേകപ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- ഗിരിശങ്കര്‍, ഡിസൈന്‍-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍- അബു ആര്‍ നായര്‍, സൗണ്ട് ഡിസൈന്‍-ശ്രീശങ്കര്‍, സൗന്‍ഡ് മിക്‌സിംഗ്- രാജാകൃഷ്ണന്‍, വിഎഫ്എക്‌സ്- അജീഷ് പി തോമസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ്- എബിന്‍ എടവനക്കാട്, പിആര്‍ഒ-എ എസ് ദിനേശ്.

Keywords: Kochi, News, Kerala, Cinema, Entertainment, Top-Headlines, Anna Ben's New Movie Anchu Centum Seleenayum.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia