city-gold-ad-for-blogger

'ജന്മദിനാശംസകള്‍ സഹോദരാ, ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്, രണ്ടുപേരും അവിടെ ഇരുന്ന് ചിയേഴ്സ് പറയുകയാകും അല്ലേ'; അനില്‍ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ പൃഥ്വിരാജ്

കൊച്ചി: (www.kasargodvartha.com 26.12.2020) അനില്‍ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേര്‍പാട് എന്നത് വേദനയുടെ ആക്കം കൂട്ടുകയാണ്. അനിലിന്റെ മരണത്തില്‍ അയ്യപ്പനും കോശിയിയും സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും വേദനയോടെ ഓര്‍ക്കുകയാണ് നടന്‍ പൃഥ്വിരാജ്.

'ജന്മദിനാശംസകള്‍ സഹോദരാ. ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്‌സ്. ഐ മിസ് യു സച്ചി,' എന്നാണ് പൃഥ്വി കുറിച്ചത്. 'ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ', എന്നാണ് അനിലിന്റെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പൃഥ്വി പ്രതികരിച്ചത്. 

 'ജന്മദിനാശംസകള്‍ സഹോദരാ, ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്, രണ്ടുപേരും അവിടെ ഇരുന്ന് ചിയേഴ്സ് പറയുകയാകും അല്ലേ'; അനില്‍ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ പൃഥ്വിരാജ്

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങി മരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് അനില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് സച്ചിയെ കുറിച്ചായിരുന്നു. 

അദ്ദേഹം സംവിധാനം ചെയ്ത 'അയ്യപ്പനും കോശി'യും എന്ന ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സച്ചിയും അകാലത്തില്‍ പൊലിയുകയായിരുന്നു. 

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ സിഐ സതീഷ് എന്ന അനിലിന്റെ കഥാപാത്രത്തെ മറക്കാനാവില്ല. അതിലെ, 'കുമ്മാട്ടീന്ന് കേട്ടിട്ടുണ്ടോ, മുണ്ടൂര് കുമ്മാട്ടി..' എന്ന ആ ഗംഭീരമായ ശബ്ദം.. നെഞ്ചില്‍ തറച്ചതാണ്. 

ശക്തമായ കഥാപാത്രങ്ങള്‍ക്ക് അഭിനയമികവ് കൊണ്ടും തന്റെ ശബ്ദഗാംഭീര്യം കൊണ്ടുമൊക്കെ ജീവനേകാന്‍ പറ്റുമെന്നത് വലിയ പ്രതീക്ഷ തന്നെയായിരുന്നു. ആ പ്രതീക്ഷകള്‍ ഇനിയില്ലെന്നറിയുമ്പോള്‍ അതൊരു തീരാവേദന തന്നെയാണ്. കലയെയും സിനിമയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്നവര്‍ക്ക് പകരം വെക്കാനില്ലാത്ത നഷ്ടം തന്നെയാണ് അനില്‍ നെടുമങ്ങാടിന്റേത്.


Keywords: News, Top-Headlines, Kerala, State, Kochi, Cinema, Actor, Death, Entertainment, Social-Media, Anil Nedumangad death: Prithviraj express grief

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia