city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

The Archies | 'നിന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു'; ബിഗ് സ്‌ക്രീനിലേക്ക് ചുവടുവയ്ക്കുന്ന കൊച്ചുമകന് ആശംസകളുമായി അമിതാഭ് ബച്ചന്‍

മുംബൈ: (www.kasargodvartha.com) ബിഗ് സ്‌ക്രീനിലേക്ക് ചുവടുവയ്ക്കുന്ന കൊച്ചുമകന്‍ അഗസ്ത്യ നന്ദയ്ക്ക് ആശംസകളുമായി അമിതാഭ് ബച്ചന്‍. നെറ്റ്ഫ്‌ലിക്‌സ് ലൈവ്-ആക്ഷന്‍ മ്യൂസികല്‍ ഫിലിം 'ദി ആര്‍ചീസ്' എന്ന ചിത്രത്തിലൂടെയാണ് അഗസ്ത്യ ചലച്ചിത്രലോകത്തേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നത്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചന്റെയും നിഖില്‍ നന്ദയുടെയും മകനാണ് അഗസ്ത്യ.

The Archies | 'നിന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു'; ബിഗ് സ്‌ക്രീനിലേക്ക് ചുവടുവയ്ക്കുന്ന കൊച്ചുമകന് ആശംസകളുമായി അമിതാഭ് ബച്ചന്‍

'അഗസ്ത്യ, നിന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു, നമുക്കിടയില്‍ ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. എന്റെ സ്‌നേഹവും ആശംസകളും... നന്നായി ചെയ്യൂ... നമ്മുടെ പതാക പാറിപ്പറക്കട്ടെ', -എന്ന് ബച്ചന്‍ ട്വീറ്റ് ചെയ്തു.
സോയാ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോമിക് കഥാപാത്രമായ ആര്‍ചി ആന്‍ഡ്രൂസ് ആയാണ് അഗസ്ത്യ എത്തുന്നത്. ശാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാനും ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂറും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു.

Keywords:  Mumbai, News, National, Top-Headlines, Cinema, Entertainment, Actor, Amitabh Bachchan Sends Best Wishes To Grandson Agastya Nanda.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia