'ഇന്ന് അമിതാഭ് ബച്ചന്‍, ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുന്നു, 14 മിനിറ്റുളള വലിയൊരു രംഗം അദ്ദേഹം ഒറ്റഷോട്ടില്‍ പൂര്‍ത്തിയാക്കി'; ബിഗ്ബിയുടെ അഭിനയത്തെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി
Jun 19, 2019, 17:01 IST
മുബൈ: (www.kasargodvartha.com 19.06.2019) അമിതാഭ് ബച്ചനെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി. റുമി ജഫ്രൈ സംവിധാനം ചെയ്യുന്ന ചെഹ്‌റെ എന്ന സിനിമയുടെ ചിത്രീകരത്തിനിടെ അണിയറപ്രവര്‍ത്തകരെ മുഴുവന്‍ ഞെട്ടിച്ചായിരുന്നു ബിഗ്ബിയുടെ അഭിനയപ്രകടനം. പതിനാലു മിനിറ്റ് നീണ്ടുനില്‍ക്കുന്ന രംഗം ഒറ്റഷോട്ടില്‍ പൂര്‍ത്തിയാക്കിയാണ് അമിതാഭ് ബച്ചന്‍ അത്ഭുതമായി മാറിയത്.
ബിഗ്ബിയെ അഭിനന്ദിച്ച് റസൂല്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ, 'ഇന്ന് അമിതാഭ് ബച്ചന്‍, ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുന്നു. ചെഹ്രെ സിനിമയുടെ ആദ്യ ഷെഡ്യൂളിലെ അവസാനദിനം, അവസാനഷോട്ട്. പതിനാലു മിനിറ്റുളള വലിയൊരു രംഗം അദ്ദേഹം ഒറ്റഷോട്ടില്‍ പൂര്‍ത്തിയാക്കി. ഷോട്ട് പൂര്‍ത്തിയായതും അണിയറപ്രവര്‍ത്തകരെല്ലാം എഴുന്നേറ്റുനിന്നു കൈയടിക്കുകയായിരുന്നു. പ്രിയപ്പെട്ട സര്‍, യാതൊരു സംശയവുമില്ലാതെ പറയാം, നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും മികച്ച താരം.'
ചിത്രത്തില്‍ ബച്ചനെ കൂടാതെ ഇമ്രാന്‍ ഹാഷ്മി, കൃതി ഖര്‍ബാന്ദ, റിയ ചക്രബര്‍ത്തി തുടങ്ങി വന്‍താരനിര അണിനിരക്കുന്നുണ്ട്. ചിത്രം തിയറ്ററുകളിലെത്തത് അടുത്തവര്‍ഷം ഫെബ്രുവരിയിലാണ്.
Resul .. you give me far too much credit than I deserve or am capable of .. 🙏🙏 https://t.co/wWbQTevPac— Amitabh Bachchan (@SrBachchan) June 18, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, news, National, Cinema, Entertainment, Top-Headlines, Amitabh Bachchan delivers 14-minute take in one shot