city-gold-ad-for-blogger

ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന 'അമീറാ' ജൂണ്‍ 4ന്

കൊച്ചി: (www.kasargodvartha.com 27.05.2021) ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന 'അമീറാ' ജൂണ്‍ 4ന് ഫസ്റ്റ് ഷോ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയം പറയുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ റിയാസ് മുഹ് മദ് ആണ്. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. 

മീനാക്ഷിയുടെ സഹോദരന്‍ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്‌ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിഡബ്ല്യുകെ എന്റര്‍ടൈന്‍മെന്റ്സ്, ടീം ഡിസംബര്‍ മിസ്റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് ആര്‍ പാദുവ, സമീര്‍ മുഹ് മദ് എന്നിവര്‍ ചേര്‍ന്നാണ്. 

ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന 'അമീറാ' ജൂണ്‍ 4ന്

പി പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജിയാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, കോസ്റ്റ്യൂം ടി പി ഫര്‍ഷാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് ശേഖര്‍. 

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actress, Meenakshi, 'Amira' starring child actress Meenakshi on June 4

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia