കിടിലന്‍ ലുകില്‍ അല്ലു അര്‍ജുന്‍; 'പുഷ്പ'യുടെ ടീസര്‍ പുറത്തുവിട്ടു
ചെന്നൈ: (www.kasargodvartha.com 08.04.2021) അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രം പുഷ്പയുടെ ടീസര്‍ പുറത്തുവിട്ടു. ഉള്‍വനങ്ങളില്‍ ചന്ദനകളളക്കടത്ത് നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയിട്ടാണ് അല്ലു എത്തുന്നത്. ഫഹദ് ഫാസില്‍ ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേകേഴ്‌സ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ് പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ്.