അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി
മുംബൈ: (www.kasargodvartha.com 30.10.2020) അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്. ലക്ഷ്മി എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രത്തിന്റെ പേര് മാറ്റിയതായുള്ള തീരുമാനം നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പേര് ഹിന്ദു വിശ്വാസം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം ശക്തമായത്. സെന്‍സര്‍ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചത്. അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നുവെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.
ദീപാവലിക്ക് മുന്നോടിയായി നവംബര്‍ ഒമ്പതിനാണ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴ് ഹൊറര്‍ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ റീമേക്ക് ആയ ചിത്രം സംവിധാനം ചെയ്യുന്നത് രാഘവ ലോറന്‍സ് തന്നെയാണ്. കിയാര അദ്വാനി നായികയാവുന്ന ചിത്രത്തില്‍ തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, Actor, Akshay Kumar's film Laxmmi Bomb now has a new name