കോവിഡ് പ്രതിരോധം; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത് നടന്‍ അജിത്
May 14, 2021, 16:08 IST
ചെന്നൈ: (www.kasargodvartha.com 14.05.2021) കോവിഡ് വ്യാപനം രൂക്ഷമാകുന്ന തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത് നടന്‍ അജിത്. ദുരിതാശ്വാസനിധിയിലേക്ക് അജിത് സംഭാവന നല്‍കിയ വിവരം അദ്ദേഹത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സര്‍കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയത്. ഒട്ടേറെ പേരാണ് അജിത്തിനെ അഭിനന്ദിച്ച് മുന്നോട്ടുവന്നത്.